April 20, 2025 |

ഗുജറാത്തില്‍ വര്‍ദ്ധിക്കുന്ന ദളിത് വിരുദ്ധത

വെറുപ്പിന്റെയും അക്രമത്തിന്റെയും പുതിയ മാതൃകകള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍

വടക്കൻ ഗുജറാത്തിലെ ഇഡാർ പട്ടണത്തോടടുത്തുള്ള വഡോർ ഗ്രാമത്തിൽ നിന്നുള്ള 32 വയസുള്ള ദളിത് യുവാവാണ് ശൈലേഷ്ഭായി ചെൻവ. ദിവസവേതനത്തിന് തൊഴിലെടുക്കുന്ന ചെൻവ വീടിനുള്ളിൽ പോലും വെളുത്ത തുവാല കൊണ്ട് മുഖം മറച്ചിരിക്കും. മുടന്തനായിട്ടാണ് അയാൾ നടക്കുന്നത്, അയാളുടെ ശരീരമാകെ നീലയും കറുപ്പും നിറത്തിലുള്ള ചതവുകളാണ്.Dalits in Gujarat Face Growing Hate

ആഴ്ച്ചകൾക്ക് മുൻപാണ് ചെൻവ ഇഡാറിലെ കോൾഡ് സ്‌റ്റോറേജ് യൂണിറ്റിൽ ജോലിക്കായി പോയിരുന്നു. അയാൾ ദിവസം മുഴുവൻ ജോലി ചെയ്തു, എന്നാൽ വൈകുന്നേരം ഒരുകൂട്ടം താക്കൂറുകൾ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി. ചെൻവയെ കൊണ്ടുപോയ അവർ തല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു, എന്നാൽ താക്കൂറുകൾ പ്രകോപിതരായത് എന്തിനാണെന്നോ, ഉപദ്രവിച്ചത് എന്തിനാണെന്നോ ഇതുവരെ അറിയാൻ കഴിയില്ല. പിന്നീട്, ചെൻവയെ താക്കൂറുകൾ നഗ്നനാക്കി നാനി വഡോർ ഗ്രാമത്തിലൂടെ നടത്തിച്ചു.

നഗ്നനായിരിക്കെ തന്നെ ചെൻവയെക്കൊണ്ട് ക്ഷമ അപേക്ഷിച്ചുകൊണ്ട് കത്തെഴുതിച്ചു, കൂടാതെ ഗ്രാമത്തിലെ ഒരു സ്ത്രീകളോടും സംസാരിക്കില്ല എന്ന് വാഗ്ദാനം ചെയ്യിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ചെൻവ ഒരിക്കലും മുഖം മറയ്ക്കാതെ പുറത്തിറങ്ങാറില്ല. ”ഗ്രാമം മുഴുവൻ എന്നെ നഗ്നനായി കരുതി. ഞാൻ ഒരു മൃഗമാണെന്ന് തോന്നി, ആരും എന്നെ രക്ഷിക്കാൻ വന്നില്ല.” ചെൻവ.

2022ലെ തന്റെ വിവാഹ ദിവസം കിഷൻഭായി സെൻമ ഇപ്പോഴും ഓർത്തിരിക്കുകയാണ്. വിവാഹം എന്ന സന്തോഷകരമായ ദിവസത്തിന്റെ ഹൃദയസ്പർശിയായ ഓർമകളൊന്നും അദ്ദേഹത്തിനില്ല. അന്ന് ടന്നതെന്താണെന്ന് ഓർക്കുമ്പോൾ ഇപ്പോഴും അദ്ദേഹത്തിന്റെ നട്ടെല്ലിൽ നിന്ന് വിറയൽ അനുഭവപ്പെട്ടു.

2022 ഓഗസ്്റ്റിൽ വൻസോൾ ഗ്രാമത്തിൽ നിന്നുള്ള ദളിത് യുവാവാണ് സെൻമ. തന്റെ കല്ല്യാണ ദിവസം ഘോഷയാത്രയ്ക്കിടെ താക്കൂർ സമുദായക്കാർ കുതിരപ്പുറത്ത് നിന്ന് വലിച്ചിഴച്ചു. ദളിതനായതിനാൽ മാത്രം ജാതി അധികഷേപം നടത്തുകയും ആളുകൾക്ക് മുന്നിൽ അപമാനിക്കുയും ചെയ്തു.

”മനുസ്മൃതിയിൽ വിശ്വസിക്കുന്നവർ ഞങ്ങളെ കീടങ്ങളും, പ്രാണികളുമായാണ് കരുതുന്നത്. അവർ എല്ലാ കാലത്തും ഞങ്ങളോട് പെരുമാറുന്നത് ഇത്തരത്തിലാണ്. പക്ഷെ ഇനി ഞങ്ങൾക്കത് സഹിക്കാൻ കഴിയില്ല.” സെൻമ വ്യക്തമാക്കി.

സംഭവം നടന്നപ്പോൾ ആദ്യം തന്നെ സെൻമയും കൂട്ടരും തീരുമാനിച്ചത് മർദിക്കാനെത്തിയവരെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുക എന്നതായിരുന്നു. എന്നാൽ വീണ്ടും ഒരു മാസത്തിന് ശേഷം തന്നെ ഉപദ്രവിച്ച താക്കൂർമാർക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

എന്നാൽ കേസ് ഫയൽ ചെയ്യാൻ ശ്രമിച്ചപ്പോൾ, എഫ്‌ഐആർ ഫയൽ ചെയ്യാതെ തന്നെ വിഷയം പരിഹരിക്കാമെന്ന് പോലിസ് പറഞ്ഞു. അപ്പോൾ ഞങ്ങളുടെ ആവശ്യങ്ങൾ നടക്കണമെങ്കിൽ കോടതിയിൽ പോകണമെന്ന് ഞങ്ങൾ മനസിലാക്കി. സെൻമ വ്യക്തമാക്കി.

ഗ്രാമത്തിവെ വൃദ്ധനായ 60 വയസുകാരൻ ദലിതരുടെ ജീവിതം കൂടുതൽ വഷളാവുകയാണെന്ന് അപലപിക്കുകയാണ്. ”ഞങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണ്, ഇപ്പോൾ ഞങ്ങളെ വോട്ട് ബാങ്കായി പോലും ആരും കാണുന്നില്ല. നാളെ ഒരു ഉയർന്ന ജാതിക്കാരൻ ഞങ്ങളെ കൊന്നാലും ആർക്കാണ് പ്രശ്‌നം.” അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് വികസിത സംസ്ഥാനമാണെന്ന് പലപ്പോഴും കണക്കാക്കാറുണ്ട്, എന്നാൽ 2018 മുതൽ 2021 വരെ പട്ടിക ജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് 3.07 ശതമാനം മാത്രമായിരുന്നു. ഇത് ദേശിയ ശരാശരിയെക്കാൾ വളരെ താഴെയാണ്. 2022ൽ അഹമ്മദാബാദിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,425 കേസുകളിൽ 189 എണ്ണം മാത്രമാണ് കേസാക്കിയിട്ടുള്ളത്. നഗരപ്രദേശങ്ങളിൽ ഇത്തരം വിവേചനം ഇപ്പോഴും ഉയർന്ന തോതിൽ തന്നെ നിലനിൽക്കുന്നു.

2018 മുതൽ 2021 വരെ രജിസ്റ്റർ ചെയ്ത 5,369 കേസുകളിൽ 32 എണ്ണത്തിൽ മാത്രമാണ് തെളിയിക്കപ്പെട്ടവ. രെജിസ്റ്റർ ചെയ്ത 1,012 കേസുകളിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടും പ്രതികളെ വെറുതെ വിടുകയായിരുന്നു.

2011 ലെ സെൻസസ് പ്രകാരം, ഗുജറാത്തിലെ പട്ടിക ജാതിക്കാരുടെ ജനസംഖ്യ 40.74 ലക്ഷമായിരുന്നു, ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയായ 6.04 കോടിയുടെ 6.74 ശതമാനം വരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് അതിക്രമങ്ങൾക്കെതിരെ സർക്കാർ നേതൃത്വത്തിൽ ഒരു പ്രചരണവും നടന്നിട്ടില്ല.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2010 മുതൽ ഗുജറാത്തിൽ ദളിതർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നാഷണൽ ക്രൈം ബ്യൂറോ 2020ൽ 1,313 കേസുകളാണ് ദളിതർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2013നും 2018നും ഇടയിൽ കുറ്റകൃത്യങ്ങൾ 32 ശതമാനം വർധിച്ചതായി ഗുജറാത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി വ്യക്തമാക്കി.

”ദളിതർക്കെതിരായ അതിക്രമങ്ങൾ വിർദ്ധിച്ചുവരികയാണ്, എന്നാൽ സംസ്ഥാനത്തിന്റെ പ്രതികരണങ്ങളിൽ തൃപ്തരല്ല. മുൻപ് മന്ത്രിമാർ ഉപദ്രവിക്കപ്പെട്ടവരെ സന്ദർശിക്കുമായിരുന്നു, ഇപ്പോൾ ഒരു തഹസിൽദാർ പോലും വരുന്നില്ല. എസ്‌സി, എസ്ടി ബിജെപി എംഎൽഎമാർ സംസ്ഥാനത്തെ നടപടിയെടുക്കാൻ സമ്മർദം ചെലുത്തുന്നതിൽ പരാജയപ്പെട്ടു.” ഗുജറാത്തിലെ ദളിത് അവകാശ പ്രവർത്തകനായ മാർട്ടിൻ മക്വാൻ പറഞ്ഞു.Dalits in Gujarat Face Growing Hate

ദി വയർ റിപ്പോർട്ടിൽ നിന്നും

content summary; Dalits in Gujarat Face Growing Hate, Violence, and Police Neglect

Leave a Reply

Your email address will not be published. Required fields are marked *

×