February 19, 2025 |
Share on

കര്‍ഷക നേതാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരം; ചര്‍ച്ചയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദല്ലേവാള്‍

ജനുവരി രണ്ടിന് കോടതി വീണ്ടും വാദം കേള്‍ക്കും

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു മാസത്തിലേറെയായി നിരാഹാര സമരം നടത്തുന്ന കര്‍ഷക പ്രതിനിധി ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ദല്ലേവാള്‍. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിന് മൂന്ന് ദിവസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.dellewal’s health condition is critical 

സമരം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് ചര്‍ച്ചകള്‍ നടക്കും. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാന്‍ഷു ധൂലിയ എന്നിവരുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി വഷളായതിലും വൈദ്യസഹായം ലഭ്യമാക്കാത്തതിലും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ജനുവരി രണ്ടിന് കോടതി വീണ്ടും വാദം കേള്‍ക്കും. അന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 നവംബര്‍ 26 മുതലാണ് ദല്ലേവാള്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിര്‍ത്തിയില്‍ നിരാഹാരസമരം ആരംഭിച്ചത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ ദല്ലേവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ 28 ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.

ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ 7,000 ത്തോളം ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സമരപ്പന്തലില്‍ എത്തിയിരുന്നതായും പഞ്ചാബ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിംഗ് കോടതിയെ അറിയിച്ചു. കൂടാതെ ഡിസംബര്‍ 30 ന് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പഞ്ചാബിലെ ഗതാഗതമുള്‍പ്പെടെ സ്തംഭിച്ച് നിശ്ചലമായതായും ഗുര്‍വീന്ദര്‍ കോടതിയെ ബോധിപ്പിച്ചു.

ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തുമെന്ന് ഡിസംബര്‍ 28 ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. കോടതിയലക്ഷ്യത്തിന് പഞ്ചാബ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചിരുന്നു. 2023 ഫെബ്രുവരി 13 നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷര്‍ രണ്ടാം കര്‍ഷക സമരം ആരംഭിച്ചത്.dellewal’s health condition is critical 

Content Summary: dallewal’s health condition is critical

×