June 14, 2026 |
Share on

സഹോദരീപുത്രന്റെ വിവാഹം ദാവൂദ് ഇബ്രാഹിം സ്കൈപ്പിലൂടെ കാണും

അഴിമുഖം പ്രതിനിധി സഹോദരിപുത്രന്റെ വിവാഹത്തിന്  അധോലോക നായകന്‍ ദാവുദ് ഇബ്രാഹിം സ്‌കൈപ്പിലൂടെ സാക്ഷിയാകും എന്ന് റിപ്പോര്‍ട്ട്. ഇളയ സഹോദരി ഹസീന പര്‍കാറിന്റെ മകന്‍ ആലിഷ പര്‍കാറിന്റെ വിവാഹമാണ് ദാവൂദ് പാകിസ്ഥാനില്‍ നിന്നും സ്കൈപ്പിലൂടെ കാണുക. ബുധനാഴ്ച നടക്കുന്ന ചടങ്ങുകള്‍ തത്സമയം കാണാനുള്ള സജ്ജീകരണങ്ങള്‍ മുംബൈയിലെ വേദിയില്‍ ഒരുക്കിയിരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹാഘോഷം മുബൈയിലെ റസൂല്‍ പള്ളിയില്‍ വെച്ച് നടക്കുമെന്നും കുടുംബത്തിലെ അവസാന മകന്റെ വിവാഹമായതിനാല്‍ വലിയ ആഘോഷമായ രീതിയിലാണ് നടക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. വരന്റെ മാതാവായ […]

അഴിമുഖം പ്രതിനിധി

സഹോദരിപുത്രന്റെ വിവാഹത്തിന്  അധോലോക നായകന്‍ ദാവുദ് ഇബ്രാഹിം സ്‌കൈപ്പിലൂടെ സാക്ഷിയാകും എന്ന് റിപ്പോര്‍ട്ട്. ഇളയ സഹോദരി ഹസീന പര്‍കാറിന്റെ മകന്‍ ആലിഷ പര്‍കാറിന്റെ വിവാഹമാണ് ദാവൂദ് പാകിസ്ഥാനില്‍ നിന്നും സ്കൈപ്പിലൂടെ കാണുക. ബുധനാഴ്ച നടക്കുന്ന ചടങ്ങുകള്‍ തത്സമയം കാണാനുള്ള സജ്ജീകരണങ്ങള്‍ മുംബൈയിലെ വേദിയില്‍ ഒരുക്കിയിരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹാഘോഷം മുബൈയിലെ റസൂല്‍ പള്ളിയില്‍ വെച്ച് നടക്കുമെന്നും കുടുംബത്തിലെ അവസാന മകന്റെ വിവാഹമായതിനാല്‍ വലിയ ആഘോഷമായ രീതിയിലാണ് നടക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. വരന്റെ മാതാവായ ഹസീന പര്‍കാര്‍ രണ്ടു വര്ഷം മുന്‍പാണ്‌ മരിച്ചത്. ദാവൂദിന്റെ സംഘത്തിന്റെ മുതിര്‍ന്ന അംഗമായിരുന്നു അവര്‍. 

അധോലോക രാജാവിന്റെ സുഹൃത്തുകള്‍ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ദാവൂദ് പാകിസ്താനിലെ ദക്ഷിണ കറാച്ചിയിലെ കല്‍ഫ്ടണില്‍ താമസിക്കുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇന്ത്യ പാകിസ്താന് കൈമാറിയ രേഖകളില്‍ ഈ വസതിയുടെ വിലാസവും നല്‍കിയിരുന്നു. എന്നാല്‍ ഈ വാദം താമസിക്കുന്നുണ്ടെന്ന ഇന്ത്യയുടെ വാദം പാകിസ്താന്‍ തള്ളിക്കളയുകയായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×