വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ അറസ്റ്റില്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.dcc president nd appachan and kk gopinath arrested in death of dcc treasurer nm vijayan
പ്രത്യേക അന്വേഷണസംഘം നടത്തിയ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ജനുവരി 18നായിരുന്നു ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ. സി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍,കോണ്‍ഗ്രസ് നേതാവ് കെ. കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെയായിരുന്നു ജാമ്യം നല്‍കിയത്.
എന്‍എം വിജയന്‍ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്നായിരുന്നു ഇതുവരെ അപ്പച്ചന്‍ പറഞ്ഞിരുന്നത്.
നേതാക്കളുടെ അറസ്റ്റ് കെപിസിസി നേതൃത്വത്തെ വലിയ പ്രതിരോധത്തിലാക്കും. അരനൂറ്റാണ്ട് കാലം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്‍. എന്നാല്‍ അദ്ദേഹത്തിന്റെയും മകന്റെയും ആത്മഹത്യയെ നിസാരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. വിജയന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിവുകളുമായി വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായത്.
കോണ്‍ഗ്രസ് ഭരിച്ച വയനാട്ടിലെ സഹകരണ ബാങ്കുകളില്‍ നിയമനങ്ങള്‍ നല്‍കാമെന്ന വ്യാജേന കോടികള്‍ കൈപ്പറ്റി എങ്കിലും എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പണം കൈവശപ്പെടുത്തുകയും ജോലി നല്‍കാതെ ആളുകളെ കബളിപ്പിക്കുകയുമായിരുന്നുവെന്നുമായി ആത്മഹത്യാ കുറിപ്പില്‍ എന്‍എം വിജയന്‍ ആരോപിച്ചത്. ഇത്തരത്തില്‍ പണമിടപാടിലൂടെ താന്‍ കടക്കെണിയിലായെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മരിക്കുന്നതിന് മുമ്പ് പലതവണ വിജയന്‍ കത്തെയച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. അതാണ് അദ്ദേഹത്തെയും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന മകനെയും ആത്മഹത്യയിലേക്ക് നയിച്ചത്.dcc president nd appachan and kk gopinath arrested in death of dcc treasurer nm vijayan
Content Summary: dcc president nd appachan and kk gopinath arrested in death of dcc treasurer nm vijayan