June 06, 2026 |
Share on

സെക്‌സ് ശരീര സുഖം മാത്രമല്ല; പ്രണയത്തില്‍ താന്‍ രണ്ട് പ്രാവശ്യം ചതിക്കപ്പെട്ടു: ദീപിക പദുകോണ്‍

രണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനെപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ദീപിക

രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിനെക്കുറിച്ച് ഒടുവില്‍ ദീപിക പദുകോണ്‍ വെളിപ്പെടുത്തി. അതിതീവ്രമെന്ന് വിലയിരുത്തപ്പെട്ട പ്രണയമാണ് അപ്രതീക്ഷിതമായി തകര്‍ന്ന പ്രണയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. അതിന്റെ കാരണം പലരും അന്വേഷിച്ചിറങ്ങിയെങ്കിലും ആര്‍ക്കും കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ ദീപിക തന്നെ അതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.

പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ രണ്ട് തവണ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് ദീപിക പറയുന്നത്. ആദ്യം തന്റെ ഭാഗത്താണ് തെറ്റെന്ന് കരുതി ക്ഷമിക്കുകയായിരുന്നു. പിന്നീടും ചതിക്കപ്പെടുകയാണെന്ന് മനസിലായപ്പോള്‍ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. തന്നെ സംബന്ധിച്ച് സെക്‌സ് ശാരീരിക സുഖം മാത്രമല്ലെന്നും അവിടെ പലതരം വികാരങ്ങളുണ്ടെന്നും ദീപിക പറയുന്നു. അത് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. അതേസമയം താന്‍ വഴിപിഴച്ചുപോയിട്ടില്ലെന്നും ആരെയും ചതിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദീപിക വ്യക്തമാക്കി.

രണ്‍ബീറുമായുള്ള ബന്ധത്തില്‍ അദ്ദേഹം തന്നെ മണ്ടത്തിയാക്കുകയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താനെന്തിന് ആ ബന്ധം തുടരണമെന്ന് ദീപിക ചോദിക്കുന്നു. അതിലും ഭേദം ഒറ്റയ്ക്കുള്ള ജീവിതമാണ്. എന്നിരുന്നാലും തന്നെ ഏറ്റവുമധികം വേദനിച്ച സംഭവമാണ് ആ പ്രണയ തകര്‍ച്ചയെന്നും ദീപിക പറയുന്നു. കത്രീന കെയ്ഫുമായുള്ള രണ്‍ബീറിന്റെ ബന്ധമാണ് ദീപികയെ പ്രകോപിപ്പിച്ചത്. തന്റെ കാമുകന്‍ തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ദീപിക ചോദിക്കുന്നത്. അതിനാല്‍ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

രണ്‍ബീര്‍ വഞ്ചിച്ചുവെന്ന് കണ്ടപ്പോള്‍ ആദ്യം ക്ഷമിച്ചു. എന്നാല്‍ അത് സ്ഥിരം പരിപാടിയായി മാറി. അതോടെ അദ്ദേഹം നുണ പറയാനും തുടങ്ങിയെന്നും ദീപിക പറയുന്നു. തനിക്ക് ഒരുപാട് നല്ലബന്ധങ്ങളുണ്ടെന്നും അത്തരം ബന്ധങ്ങളില്‍ നിന്നും താന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും നമ്മള്‍ കൊടുക്കുന്നതെല്ലാം തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് ആദര്‍ശപരമായ കാര്യമല്ലെന്ന് തനിക്ക് അറിയാമെന്നും ദീപിക പറയുന്നു.

അതേസമയം ദീപികയുടെ ആരോപണങ്ങളെല്ലാം രണ്‍ബീര്‍ സമ്മതിച്ചിരിക്കുകയാണ്. തന്റെ തെറ്റ് മനസിലാക്കുന്നുണ്ടെന്നും പക്വതയില്ലായ്മയും അനുഭവ പരിചയക്കുറവുമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് രണ്‍ബീറിന്റെ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *

×