June 13, 2026 |
Share on

ദീപിക പദുക്കോണിന്റെ ട്രിപ്പിള്‍ എക്‌സ് ഇതുവരെ നേടിയത് 2062.52 കോടി

ചിത്രം ഇന്ത്യയില്‍ വലിയ വാണിജ്യവിജയം നേടിയില്ലെങ്കിലും വിദേശത്ത് വലിയ വിജയമായിരിക്കുകയാണ്. ജാക്കി ചാന്റെ കുങ്ഫു യോഗയുടെ കളക്ഷന്‍ ചിത്രം മറികടന്നു.

ദീപിക പദുക്കോണ്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ട്രിപ്പിള്‍ എക്‌സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എല്ലാ ആഗോള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. വിന്‍ഡീസലിനേയും ദീപിക പദുക്കോണിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജെ കറുസോ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ വലിയ വാണിജ്യവിജയം നേടിയില്ലെങ്കിലും വിദേശത്ത് വലിയ വിജയമായിരിക്കുകയാണ്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്ന ട്രിപ്പിള്‍ എക്‌സ് ഇതിനകം ബോക്‌സ് ഓഫീസില്‍ നേടിയത് 2062.52 കോടി രൂപയാണ് ഇതിനകം നേടിയത്. ജാക്കി ചാന്റെ കുങ്ഫു യോഗയുടെ കളക്ഷന്‍ ചിത്രം മറികടന്നു. 1632 കോടി രൂപയാണ് കുംഗ്ഫു യോഗ നേടിയത്. ചൈനയിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യവിജയമാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

×