July 04, 2026 |
Share on

ഡൽഹി ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കെജ്രിവാളെന്ന് അഭിപ്രായ സര്‍വേ

അഴിമുഖം പ്രതിനിധി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് സർവെ റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ്-സീ ഫോർ സർവ്വെയിലാണ് ഡൽഹിയിൽ എഎപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. മുപ്പത്താറ് മുതൽ നാൽപത്തൊന്നു വരെ സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്നാണ് സർവ്വെഫലം പറയുന്നത്. ഇരുപത്തേഴ് മുതൽ മുപ്പത്തിരണ്ട് വരെ സീറ്റുകളെ ബിജെപിക്ക് ലഭിക്കുകയുള്ളൂ. അതെസമയം കോൺഗ്രസിന് രണ്ട് മുതൽ ഏഴ് വരെ മാത്രമെ സാധ്യതയുള്ളൂ എന്നാണ് സർവ്വെഫലം വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് നേരത്തെ നടത്തിയ സര്‍വേയില്‍ 31 മുതല്‍ 36 […]

അഴിമുഖം പ്രതിനിധി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് സർവെ റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ്-സീ ഫോർ സർവ്വെയിലാണ് ഡൽഹിയിൽ എഎപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. മുപ്പത്താറ് മുതൽ നാൽപത്തൊന്നു വരെ സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്നാണ് സർവ്വെഫലം പറയുന്നത്. ഇരുപത്തേഴ് മുതൽ മുപ്പത്തിരണ്ട് വരെ സീറ്റുകളെ ബിജെപിക്ക് ലഭിക്കുകയുള്ളൂ. അതെസമയം കോൺഗ്രസിന് രണ്ട് മുതൽ ഏഴ് വരെ മാത്രമെ സാധ്യതയുള്ളൂ എന്നാണ് സർവ്വെഫലം വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് നേരത്തെ നടത്തിയ സര്‍വേയില്‍ 31 മുതല്‍ 36 സീറ്റുവരെയാണ് ആപ്പിനും ബിജെപിക്കും കിട്ടുമെന്ന് പ്രവചിച്ചത്. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 46 ശതമാനം പേരുടെ പിന്തുണ അരവിന്ദ് കെജരിവാളിനുണ്ട്. കിരൺബേദിക്ക് 37 ശതമാനവും അജയ്മാക്കന് കേവലം 9 ശതമാനത്തിൻറേയും പിന്തുണയാണുള്ളത്. ജനുവരി 27 നും ഫെബ്രുവരിഒന്നിനുമിടയ്ക്കാണ് സര്‍വേ നടത്തിയത്. 3578 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയില്‍ പകുതി സ്ത്രീകളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×