തെറ്റുചെയ്തവർ മാത്രമെ കോടതിയിൽ പോവുകയുള്ളു. പാരിസ്ഥിതിക അനുമതി റദ്ദാക്കിക്കൊണ്ട് കോടതി ഒരു അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ, ഇപ്പോൾ ഞങ്ങളുടെ വികാരങ്ങളെ കളിയാക്കുകയാണ് ചെയ്യുന്നത്. ശിവ്പാൽ ഭഗത് പറയുകയാണ്.
ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ സരസ്മൽ എന്ന ഗ്രാമത്തിലെ മുൻ സർപഞ്ചായ ശിവ്പാലിന് ഇങ്ങനെ പറയാൻ കയ്പേറിയ ഒരു കാരണമുണ്ട്. രോഷാകുലരായ ഗ്രാമീണരുടെ വർഷങ്ങൾ നീണ്ട പ്രതിഷേധത്തിന് ശേഷം ജനുവരിയിൽ, തങ്ങളുടെ സമൂഹത്തെ നശിപ്പിക്കുമെന്നുള്ള ഗ്രാമവാസികളുടെ ആരോപണത്തെ തുടർന്ന് ഛത്തീസ്ഗഡിലെ വിശാലമായ കൽക്കരി ഖനി പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കോടതി റദ്ദാക്കിയിരുന്നു. despite ngt order
പക്ഷെ ഇപ്പോൾ ആറ് മാസത്തിന് ശേഷം, ദേശീയ ഹരിത ട്രൈബ്യൂണൽ പാസാക്കിയ ഉത്തരവുകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് കൽക്കരി ഖനി പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയാണ്. despite ngt order
അദാനി ഗ്രൂപ്പ് കമ്പനിയായ ഗാരെ പാൽമ II കോളിയറീസ് പ്രൈവറ്റ് ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനിയുമായി കൂടിച്ചേർന്ന് ആരംഭിച്ച 7,465 കോടി രൂപയുടെ കൽക്കരി ഖനി പദ്ധതിക്ക് അനുവദിച്ച പാരിസ്ഥിതിക അനുമതി ജനുവരിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
പാരിസ്ഥിതിക അനുമതിക്കായി 2019-ൽ നടന്ന ഒരു പബ്ലിക് ഹിയറിംഗ് നിയമത്തിന് അനുസൃതമായിരുന്നില്ല എന്ന് വ്യക്തമായതാണ് റദ്ദാക്കാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. ഇത് ബാധിതരായ ആളുൾക്ക് നീതിയും, ന്യായവും, നിഷ്പക്ഷതയും നിഷേധിക്കുന്ന തരത്തിൽ ആയിരുന്നു. അതിനാൽ, പൊതുവാദം കേൾക്കുന്നത് മുതലുള്ള ഘട്ടങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കാൻ എൻജിടി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ പദ്ധതിയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രാദേശികമായ ആശങ്കകൾക്കിടയിലും സർക്കാർ ഓഗസ്റ്റ് 13-ന് പാരിസ്ഥിതിക അനുമതി നൽകിയത് പ്രശ്നം കൂടുതൽ വഷളാകാൻ കാരണമായി. ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന ഈ നീക്കം 14 വില്ലേജുകളിലെ 2,245 കുടുംബങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണ്. പ്രദേശവാസികൾ കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് ഇവർ ഏത് നിമിഷവും തങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിടപ്പെടുമോ എന്ന ഭയന്ന് ജീവിക്കുകയാണ്. കോടതി ഉത്തരവുകൾ ലംഘിക്കുന്ന ‘വലിയ തിരിച്ചടി’ എന്നാണ് പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. സർക്കാരിൻ്റെ തീരുമാനം പലരെയും വഞ്ചിക്കുന്നതാണെന്നും, ഭയവും ആശങ്കയുമുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
photo credits; news laundry
2022-ൽ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നാല് താമസക്കാർ പ്രോജക്റ്റ് നിർത്താൻ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) 2024 ജനുവരിയിൽ 209 പേജുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പൊതു ഹിയറിംഗിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും മെഡിക്കൽ, ഹൈഡ്രോളജിക്കൽ റിപ്പോർട്ടുകൾ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവായിരുന്നു ഇത്. പദ്ധതിയുടെ പിന്തുണക്കാരായ മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ റിപ്പോർട്ടിനെ വെല്ലുവിളിച്ചെങ്കിലും പിന്നീട് അവർ കേസ് പിൻവലിച്ചു. തുടർന്ന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി പുനർമൂല്യനിർണയം നടത്താൻ അവർ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മെയ് 17 മുതൽ 19 വരെ പദ്ധതി സൈറ്റ് സന്ദർശിച്ച് 2019 ലെ ഹിയറിംഗിൻ്റെ വിശദാംശങ്ങൾ നൽകാൻ ഛത്തീസ്ഗഡ് ഒരു ഉപസമിതിയെ നിയമിച്ചു. മുൻ ഹിയറിങ് നടപടിക്രമങ്ങൾ പാലിച്ചെന്ന ഛത്തീസ്ഗഡ് എൻവയോൺമെൻ്റ് കൺസർവേഷൻ ബോർഡിൻ്റെ അവകാശവാദത്തിൽ തൃപ്‌തി രേഖപ്പെടുത്തി, ദുരിതബാധിതരായ 14 വില്ലേജുകൾക്കായി വീണ്ടും പബ്ലിക് ഹിയറിംഗ് നടത്തേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു. ഉപസമിതി ഗ്രാമീണരുമായി കൂടിയാലോചിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല, പക്ഷേ അവർ സംസ്ഥാന ഉദ്യോഗസ്ഥരുമായും മഹാജെൻകോയുമായും സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തം.
ഗാരെ പാൽമ സെക്ടർ 2 ലെ നിർദ്ദിഷ്ട പദ്ധതി, നിലവിലുള്ള 14 കൽക്കരി ഖനികളും രണ്ട് വൈദ്യുത നിലയങ്ങളുമുള്ള പ്രദേശത്തിൻ്റെ വാഹകശേഷിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. തമ്നാർ-ഘർഘോദ മേഖല അതിൻ്റെ പാരിസ്ഥിതിക പരിധിക്കടുത്താണെന്ന് ഒരു വിദഗ്ധ സമിതി മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സമീപകാല പഠനങ്ങൾ പഠനങ്ങൾ പ്രകാരം ഐഐടി-പാറ്റ്‌ന സ്വീകാര്യമായ പരിധിക്കുള്ളിൽ മലിനീകരണം കണ്ടെത്തി, അതേസമയം നീറി ആർസെനിക്, നിക്കൽ, മറ്റ് ധാതുക്കൾ എന്നിവയുടെ അമിത അളവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ഫുൾ റിസർച്ച് പഠനങ്ങളും പ്രദേശവാസികൾക്കുണ്ടായേക്കാവുന്ന ഗണ്യമായ പാരിസ്ഥിതികവും തൊഴിൽപരവുമായ അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നതോടെ ആശങ്കകൾ വർധിച്ച് വരികയാണ്.
photo credits; news laundry
ശ്രീപദ് ധർമ്മാധികാരിയെപ്പോലുള്ള പരിസ്ഥിതി വാദികൾ ഈ പ്രദേശം ഇതിനകം തന്നെ അതിൻ്റെ പരമാവധി ശേഷിയിൽ എത്തിയിട്ടുണ്ടെന്നും പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് സമഗ്രമായ പഠനവും ശുചീകരണവും ആവശ്യമാണെന്നും വ്യക്തമാക്കുന്നു. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളെക്കുറിച്ചും പദ്ധതിയുടെ സാധ്യതയെക്കുറിച്ചുമുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിലോ സുപ്രീം കോടതിയിലോ തങ്ങളുടെ കേസ് തിരികെ കൊണ്ടുവരാൻ റിഞ്ചിൻ, പട്ടേൽ എന്നീ പ്രവർത്തകർ പദ്ധതിയിടുകയാണ്.
ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂസ് ലോണ്‍ഡ്രി ആണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. അനുമതിയോടെയാണ് അഴിമുഖം ഇത് വിവര്‍ത്തനം ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്
Content Summary; despite ngt order an adani operated coal mine got environmental clearance in chhattisgarh