പ്രൊഫസര്‍ മാക്സ്വെല്‍ ഫെര്‍ണാണ്ടസ് ജേര്‍ണലിസം അവാര്‍ഡിന് ദ ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ അര്‍ഹയായി. നവ മാധ്യമ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പോര്‍ട്ടല്‍ ആയി ദ ന്യൂസ് മിനിറ്റിനെ വളര്‍ത്തിയെടുത്തതിനാണ് പുരസ്‌കാരം.
കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ പ്രൊഫസര്‍ മാക്സ്വെല്‍ ഫെര്‍ണാണ്ടസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും എം സി ജെ ആലുമ്‌നി അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്സില്‍ നടത്തുന്ന ചടങ്ങില്‍ വച്ച് ധന്യക്ക് പുരസ്‌കാരം സമ്മാനിക്കും.
പാലക്കാട് സ്വദേശിയായ ധന്യ 22 വര്‍ഷമായി മാധ്യമരംഗത്ത് സജീവമാണ്. ദേശീയ മാധ്യമങ്ങളില്‍ പത്ത് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ചിത്ര സുബ്രഹ്‌മണ്യത്തോടും വിഘ്നേശ് വെല്ലൂരിനും ഒപ്പം 2014 – ല്‍ ദ ന്യൂസ് മിനിറ്റ് സ്ഥാപിച്ചു. മാധ്യമ പ്രവര്‍ത്തന മികവിനുള്ള ചമേലി ദേവി ജെയിന്‍ പുരസ്‌കാരം, റെഡ് ഇങ്ക് ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജിപബ് ചെയര്‍പേഴ്‌സണ്‍ ആണ്.
മാധ്യമപ്രവര്‍ത്തകരും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വകുപ്പിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമായി എസ് രാധാകൃഷ്ണന്‍, എസ് ഡി പ്രിന്‍സ്, കെ ആര്‍ ബീന, ജോ ജോസഫ് തായങ്കരി, ബി ശ്രീജന്‍ എന്നിവര്‍ അടക്കുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. Dhanya Rajendran wins the Maxwell Fernandes Journalism Award
Content Summary; Dhanya Rajendran wins the Maxwell Fernandes Journalism Award
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.