March 28, 2025 |
Share on

ധീരജിനെ കുത്തിയ കത്തി ആരുടെ കൈവശമുണ്ടെന്നറിയാം; മുൻ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ

ധീരജിനെ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം താൻ കണ്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സെബിൻ എബ്രഹാം വെളിപ്പെടുത്തിയിരുന്നു

ധീരജ് വധക്കേസിൽ മുൻ യൂത്ത് കോൺ​ഗ്രസ് നേതാവ് സെബിൻ എബ്രഹാമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ. ധീരജിനെ കുത്തിയ കത്തി അഡ്വക്കേറ്റ് കെ. ബി സെല്‍വത്തിന്റെ കൈവശമുണ്ടെന്നും സെല്‍വത്തിന്റെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ അഡ്വക്കേറ്റ് മോബിന്‍ മാത്യുവിന്റെ കൈവശവും കത്തി കണ്ടിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വക്കേറ്റ് മോബിന്‍ മാത്യു. dheeraj murder case Ex-Youth Congress leader’s revelation
ഡീൻ കുര്യാക്കോസ്‌ എംപിയുടെ മുൻ പേഴ്സണൽ സ്‌റ്റാഫും യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്നു ഇരട്ടയാർ സന്ത്യാട്ടുപടവിൽ സെബിൻ എബ്രഹാം. ‘സ്റ്റോറീസ് ബൈ സെബിൻ’ എന്ന ബ്ലോഗിൽ പൊളിട്രിക്കൽ കുമ്പസാരം എന്ന പേരിൽ എഴുതിയ കുറിപ്പിലാണ് ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം താൻ കണ്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സെബിൻ എബ്രഹാം വെളിപ്പെടുത്തിയിരുന്നു.

താൻ പ്രതിയായിരുന്ന മറ്റൊരു കേസിന്റെ വിചാരണ കഴിഞ്ഞ് സുഹൃത്തുക്കളും സംഘടനാ സഹപ്രവർത്തകരുമായ രണ്ടുപേരോടൊപ്പം പോകുന്ന വഴി അതിലൊരാൾ ഒരു കത്തി എടുത്തു കാണിക്കുകയും ഏതാണെന്ന് മനസിലായോ എന്ന ചോദ്യത്തിന് ആ കത്തി ആണോ ഇത് എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മറുപടി എന്നും സെബിൻ എബ്രഹാം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കത്തിയുടെ രൂപവും അടയാളങ്ങളും ഇന്നും കൃത്യമായി തന്റെ ഓർമ്മയിലുണ്ടെന്നും സെബിൻ പറഞ്ഞു.

ആത്മപരിശോധനയിൽ നിന്നുണ്ടായ കുറ്റബോധമാണ് ഏറ്റുപറച്ചിലേക്ക് നയിച്ചതെന്നും വെളിപ്പെടുത്തലുകളുടെ ഉദ്ദേശം തികച്ചും വ്യക്തിപരണെന്നും ഇന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സെബൻ എബ്രഹാം വ്യക്തമാക്കി.

സെബിൻ എബ്രഹാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വെളിപ്പെടുത്തലുകളുടെ ഉദ്ദേശം തികച്ചും വ്യക്തിപരമാണ് സജീവ രാഷ്ട്രീയ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ ആയിരുന്നു. അതിനുമുൻപ് പൂർണ്ണ ബോധത്തോടെ അറിഞ്ഞും, അറിയാതെയും ചെയ്തുപോയ നിയമ വിരുദ്ധ പ്രവർത്തികൾ ഏറ്റുപറഞ്ഞ് നിയമ വിധേയമായ ശിക്ഷകളും പൂർണ്ണ മനസ്സോടെ ഏറ്റുവാങ്ങിയതിന് ശേഷം വ്യക്തി എന്ന നിലയിലുള്ള പുതിയ ജീവിതം തുടങ്ങുക എന്നത് മാത്രമാണ് ഉദ്ദേശം. ആത്മപരിശോധനയിൽ നിന്നുണ്ടായ കുറ്റബോധമാണ് ഇതിലേക്ക് നയിക്കുന്നത് ഏറ്റു പറയുന്നവയിൽ ബഹുഭൂരിപക്ഷവും പ്രധാന കുറ്റവാളി ഞാൻ തന്നെയാണെന്ന ഉത്തമ ബോധ്യവുമുണ്ട്.

2022 ജനുവരി 10 നാണ് ഇടുക്കി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺ​ഗ്രസ് നേതാക്കൾ കുത്തി കൊലപ്പെടുത്തിയത്. dheeraj murder case Ex-Youth Congress leader’s revelation 

Content Summary: dheeraj murder case,The knife that stabbed Dheeraj Knows who has it Ex-Youth Congress leader’s revelation
dheeraj murder case Ex-Youth Congress leader’s revelation 

Leave a Reply

Your email address will not be published. Required fields are marked *

×