June 09, 2026 |
Share on

തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് ദിലീപ്

അഴിമുഖം പ്രതിനിധി കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി, മത, സാമുദായിക പരിഗണനകള്‍ മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് മലയാളിക്ക് അപമാനമാണെന്ന് നടന്‍ ദിലീപ്. നാളെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ആശംസ അര്‍പ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എന്നാല്‍ സംഭവിക്കുന്നത് നേര്‍വിപരീതമാണെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാരുടേയും പാര്‍ട്ടികളുടേയും വാക്കും പ്രവര്‍ത്തിയും ഒന്നാകുമ്പോഴെ ഈ നാട് യഥാര്‍ത്ഥ മതേതര ജനാധിപത്യ രാജ്യമാകു. […]

അഴിമുഖം പ്രതിനിധി

കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി, മത, സാമുദായിക പരിഗണനകള്‍ മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് മലയാളിക്ക് അപമാനമാണെന്ന് നടന്‍ ദിലീപ്. നാളെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ആശംസ അര്‍പ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എന്നാല്‍ സംഭവിക്കുന്നത് നേര്‍വിപരീതമാണെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രീയ നേതാക്കന്‍മാരുടേയും പാര്‍ട്ടികളുടേയും വാക്കും പ്രവര്‍ത്തിയും ഒന്നാകുമ്പോഴെ ഈ നാട് യഥാര്‍ത്ഥ മതേതര ജനാധിപത്യ രാജ്യമാകു. ജാതി, മത, സാമുദായിക, രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ വോട്ട് എന്ന ആയുധം നിര്‍ഭയം പ്രയോഗിക്കാന്‍ ദിലീപ് ആഹ്വാനം ചെയ്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×