June 05, 2026 |
Share on

ദിലീപ്-മഞ്ജു; വിവാഹ മോചനം കോടതി അംഗീകരിച്ചു

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനത്തിന് എറണാകുളം കുടുംബകോടതി അനുമതി നല്‍കി. മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടുന്നതില്‍ വിരോധമില്ലെന്ന് മഞ്ജുവും, മകളെ എപ്പോള്‍ വേണമെങ്കിലും വന്നു കാണുന്നതില്‍ നിന്ന് മഞ്ജുവിനെ തടയില്ലെന്ന് ദിലീപും കോടതിയെ അറിയിച്ചു.  കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമിലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി […]

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനത്തിന് എറണാകുളം കുടുംബകോടതി അനുമതി നല്‍കി. മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടുന്നതില്‍ വിരോധമില്ലെന്ന് മഞ്ജുവും, മകളെ എപ്പോള്‍ വേണമെങ്കിലും വന്നു കാണുന്നതില്‍ നിന്ന് മഞ്ജുവിനെ തടയില്ലെന്ന് ദിലീപും കോടതിയെ അറിയിച്ചു.  കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമിലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കൗണ്‍സിലിങിന് ആറുമാസത്തിനുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നാണ് നിയമം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×