June 13, 2026 |
Share on

കാവ്യയെ വേട്ടയാടുമ്പോള്‍ വേദനിക്കുന്നത് എന്റെ മനസ്; ദിലീപ്

അഴിമുഖം പ്രതിനിധി താനും മഞ്ജു വാര്യരും തമ്മിലുള്ള വിഹാഹബന്ധം തകരാന്‍ കാരണം കാവ്യ മാധവനല്ലെന്ന് നടന്‍ ദിലീപ്. തങ്ങളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ക്ക് കാരണം കാവ്യ അല്ലെന്ന് ഉറപ്പിച്ച് പറയാനാവും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കാവ്യ വേട്ടയാടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.  മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് ദിലീപ് ഇക്കാര്യത്തില്‍ മനസ് തുറക്കുന്നത്. തന്നോടൊപ്പം 25-ഓളം സിനിമകളില്‍ അഭിനയിച്ച ആളാണ് കാവ്യ. അതുകൊണ്ട് തന്നെ തന്റെ […]

അഴിമുഖം പ്രതിനിധി

താനും മഞ്ജു വാര്യരും തമ്മിലുള്ള വിഹാഹബന്ധം തകരാന്‍ കാരണം കാവ്യ മാധവനല്ലെന്ന് നടന്‍ ദിലീപ്. തങ്ങളുടെ വിവാഹ ജീവിതത്തില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ക്ക് കാരണം കാവ്യ അല്ലെന്ന് ഉറപ്പിച്ച് പറയാനാവും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കാവ്യ വേട്ടയാടപ്പെടുന്നതില്‍ ദുഃഖമുണ്ടെന്നും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. 

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് ദിലീപ് ഇക്കാര്യത്തില്‍ മനസ് തുറക്കുന്നത്. തന്നോടൊപ്പം 25-ഓളം സിനിമകളില്‍ അഭിനയിച്ച ആളാണ് കാവ്യ. അതുകൊണ്ട് തന്നെ തന്റെ വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയും തനിക്ക് അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് വേദനാജനകമാണെന്ന് ദിലീപ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ നിരവധി തവണ തങ്ങളുടെ വിവാഹം അഘോഷിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടി. 

മഞ്ജു വാര്യര്‍ മികച്ച നടിയാണ്. അവരുടെ പ്രൊഫഷണല്‍ ജീവിതം നന്നായി പോകുന്നതില്‍ സന്തോഷമുണ്ട്. തന്റെ മകളുടെ അമ്മ കൂടിയായ അവരുടെ വിജയങ്ങളില്‍ സന്തോഷമേ ഉള്ളു. മഞ്ജു വിട്ടുപോയതുകൊണ്ടാണ് തന്റെ സിനിമകള്‍ വിജയിക്കാത്തതെന്ന പ്രചാരണത്തിലും വാസ്തവമില്ല. മറ്റ് നിരവധി കാരണങ്ങള്‍ കൊണ്ടാണ് തന്റെ സിനിമകള്‍ പരാജയപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു. 

ചില ആശങ്കകള്‍ ഉണ്ടെങ്കിലും താന്‍ ഇപ്പോഴും ജീവിതത്തിലേക്ക് ഒരാളെ കാത്തിരിക്കുകയാണെന്നും എന്നാല്‍ അതൊരിക്കലും ദിലീപ് അല്ലെന്നും അടുത്തിടെ ഒരു ദൈ്വവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ മാധവന്‍ പറഞ്ഞിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×