January 21, 2025 |

ഡിങ് ലിറന്റെ തോല്‍വി ‘മനപ്പൂര്‍വ്വമോ?’ അന്വേഷണം ആവശ്യപ്പെട്ട് റഷ്യന്‍ ചെസ് ഫെഡറേഷന്‍

18 കാരനായ ഗുകേഷ് ചരിത്രം സൃഷ്ടിച്ചതില്‍ ഭൂരിഭാഗം ചെസ് ആരാധകരും ആഹ്ലാദിക്കുമ്പോള്‍, റഷ്യന്‍ ചെസ് ഫെഡറേഷന്‍ മേധാവി ആേ്രന്ദ ഫിലാറ്റോവ് ചൈനയുടെ ഡിങ് ലിറന്‍ കളിയില്‍ മനപ്പൂര്‍വ്വം തോറ്റതായാണ് ആരോപിച്ചത്

വ്യാഴാഴ്ച നടന്ന ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ് ചാമ്പ്യന്‍ ഡിങ് ലിറന്റെ 14-ാമത്തെതും അവസാനത്തേതുമായ മത്സരത്തില്‍ പിഴവ് പറ്റി. ഈ പിഴവാണ് ഗുകേഷ് വിജയത്തിലേക്ക് കുതിച്ചുകയറാന്‍ കാരണമായതെന്ന ആരോപണങ്ങള്‍ ചെസ് ലോകത്ത് ഉയരുകയാണ്. ലിറന്റെ പിഴവില്‍ നിന്നാണ് ഗുകേഷ് ഈ സുവര്‍ണാവസരം ലഭിച്ചത്. അതിലൂടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകാന്‍ ഗുകേഷിന് കഴിഞ്ഞു. 18 കാരനായ ഗുകേഷ് ചരിത്രം സൃഷ്ടിച്ചതില്‍ ഭൂരിഭാഗം ചെസ് ആരാധകരും ആഹ്ലാദിക്കുമ്പോള്‍, റഷ്യന്‍ ചെസ് ഫെഡറേഷന്‍ മേധാവി ആേ്രന്ദ ഫിലാറ്റോവ് ചൈനയുടെ ഡിങ് ലിറന്‍ കളിയില്‍ മനപ്പൂര്‍വ്വം തോറ്റതായാണ് ആരോപിച്ചത്.d gukesh

ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഫിലാറ്റോവ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.

ചെസ് ആരാധകരും കളിക്കാരും അവസാനത്തെ കളിയുടെ ഫലം വന്നപ്പോള്‍ ആശ്ചര്യത്തോടെയാണ് അതിനെ കണ്ടത്. ചൈനയുടെ കളിക്കാരനായ ലിറന്റെ പ്രവര്‍ത്തരീതികള്‍ സംശയാസ്പദമാണ്. അതില്‍ പ്രത്യേക അന്വേഷണം എഫ്‌ഐഡിഇ നടത്തണം.’ ആേ്രന്ദ  ഫിലാറ്റോവ് പറഞ്ഞു.

ഡിങ് ലിറന്‍ പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ അതിനെ ഞെട്ടലോടെയല്ല നേരിട്ടത്. ലോക ചാമ്പ്യനായ ഒരാള്‍ തോറ്റുമടങ്ങുമ്പോഴുണ്ടാകേണ്ട പ്രതികരണങ്ങളായിരുന്നില്ല ലിറനിലുണ്ടായിരുന്നത്. ഇത് മനപ്പൂര്‍വ്വമുള്ള തോല്‍വിയാണെന്നും അതിന് വ്യക്തമായ ലക്ഷ്യമുണ്ട് എന്ന രീതിയിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

ചെസ് കരിയറില്‍ അഞ്ച് തവണ കിരീടം സ്വന്തമാക്കിയ മഹാനായ വിശ്വനാഥ് ആനന്ദിന്റെ അവിശ്വസനീയമായ പാരമ്പര്യം കാത്തുസൂക്ഷിച്ചിരിക്കുകയാണ് ഗുകേഷ്. 55 -ാം വയസില്‍ വിരമിച്ച വിശ്വനാഥന്‍ ആനന്ദ് ഗുകേഷിന്റെ കരിയറിനെ പാകപ്പെടുത്താനും പരിശീലിപ്പിക്കാനും സഹായിച്ചിരുന്നു. ഗുകേഷിന്റെ കരിയറിലെ പുരോഗതിക്കായി വിശ്വനാഥ് പ്രധാനപങ്കാണ് വഹിച്ചത്.

മത്സരത്തിലെ 14-ാമത്തേതും അവസാനത്തേതുമായ കളിയുടെ അവസാനത്തില്‍ ഗുകേഷ് 7.5 പോയിന്റ് ഉറപ്പിച്ചു. 1.3 മില്യണ്‍ യുഎസ്ഡി അതായത് 11.03 കോടി രൂപയുമായാണ് ലിറന്‍ മടങ്ങിയത്. 2.5 മില്യണ്‍ ആയിരുന്ന വലിയ സമ്മാനത്തുകയില്‍ നിന്നാണ് ഈ വലിയ തുക ലിറന്‍ കരസ്ഥമാക്കിയത്.

‘കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഈ നിമിഷം സ്വപ്‌നം കാണുകയായിരുന്നു. ഈ സ്വപ്‌നം സാക്ഷാത്കരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.’ ചെന്നൈയിലെ സൗമ്യനനായ ചെറുപ്പക്കാരന്‍ ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

വിജയത്തിന് ശേഷം ഗുകേഷ് കൈകള്‍ ഉയര്‍ത്തി വിശാലമായി പുഞ്ചിരിക്കുകയും സ്വയം ആഹ്ലാദിക്കുകയും ചെയ്തു. സാധാരണമായി മത്സരത്തോട് പോരാടിയ ആ മുഖത്തെ വേറിട്ട ഭാവങ്ങളായിരുന്നു അത്. ആഹ്ലാദനിമിഷങ്ങള്‍ക്കൊടുവില്‍ രണ്ടിറ്റ് കണ്ണുനീര്‍ പൊഴിച്ച് ഗുകേഷ് വിജയത്തിനെ സ്വയം ആത്മസ്മരണയോടെ അംഗീകരിക്കുകയായിരുന്നു.

‘ഞാന്‍ അല്‍പ്പം വികാരാധീനനായി..ഞാനൊരിക്കലും ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ല.’ ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുകേഷിന്റെ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസിലെ ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയം ഗുകേഷിന്റെ കൈപിടിയിലായി. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരെ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കുകയായിരുന്നു. അലക്‌സി ഷിറോവിനെ തോല്‍പ്പിച്ചാണ് 2000 ത്തില്‍ വിശ്വനാഥ് ആനന്ദ് ഏഷ്യയിലെ ആദ്യ ലോക ചാമ്പ്യനായത്. d gukesh

Post Thumbnail
പ്രവചനങ്ങള്‍ ഫലിക്കുമോ, പ്രവചനാതീതനായ എതിരാളി വലയ്ക്കുമോ?വായിക്കുക

content summary; ding-liren-is-accused-of-intentionally-losing-to-d-gukesh-and-the-incident-is-being-called-suspicious-and-in-need-of-investigation

×