July 09, 2025 |

ഡിഎംകെ സീറ്റ് നല്‍കി; കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്

എംഎൻഎം നേതൃയോ​ഗം പ്രമേയം അം​ഗീകരിച്ചതായാണ് റിപ്പോർട്ട്

ജൂൺ19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ഡിഎംകെ. മക്കൾ നീതി മയ്യം അധ്യക്ഷനായ കമൽ ഹാസനും രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ. മക്കൾ നീതി മയ്യമാണ് കമല ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എംഎൻഎം നേതൃയോ​ഗം പ്രമേയം അം​ഗീകരിച്ചതായാണ് റിപ്പോർട്ട്. ഡിഎംകെയുമായുള്ള ധാരണ പ്രകാരമാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

തമിഴ്നാട്ടിൽ ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്കാണ് ഈ വരുന്ന ജൂൺ16ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൺ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിം​ഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാവും. എന്നാൽ അതേസമയം നിലവിൽ നിയമസഭ അം​ഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന് മുൻപ് കോയമ്പത്തൂരിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് കമൽഹാസൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. എങ്കിലും തമിഴ്നാട്ടിലെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയ്ക്ക് വേണ്ടിയും പ്രത്യേകിച്ച് ഡിഎംകെ കോൺ​ഗ്രസ് നേതാക്കളുടെ വേദിയിലും കമൽ ഹാസൻ പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു നിർണ്ണായക സമയം കൂടിയാണ് തമിഴ്നാടിന്റേത്. 6 രാജ്യസഭാ സീറ്റിലേക്കായുള്ള തിരഞ്ഞെടുപ്പിൽ 4 എണ്ണം ഡിഎംകെ അല്ലെങ്കിൽ ഇന്ത്യാ മുന്നണി വിജയിക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് കമൽ ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.

നേരെത്തെ ഉദയനിധി സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. 2018ൽ വൻ പ്രതീക്ഷയിലായിരുന്നു കമൽ ഹാസൻ മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ പാർട്ടിയ്ക്കോ കമൽ ഹാസനോ സാധിച്ചില്ല. അതോടെയാണ് കഴിഞ്ഞ വർഷം ഡിഎംകെയുമായി ധാരണയിലെത്തുന്നത്.

content summary: DMK announces Rajya Sabha candidates, with Kamal Haasan set to make his parliamentary debut.

Leave a Reply

Your email address will not be published. Required fields are marked *

×