ലോകത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ക്കും ബൃഹത് സ്വപ്‌നങ്ങള്‍ക്കും ഡോണാള്‍ഡ് ട്രംപ് – ഇലോണ്‍ മസ്‌ക് കൂട്ടുകെട്ട് പോലെ ചില അപൂര്‍വ്വ സുഹൃത്ബന്ധങ്ങളുണ്ടാകും. ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയുടെ സ്രഷ്ടാവായ മസ്‌ക് ട്രംപിന്റെ വെറുമൊരു സുഹൃത്തോ സഹായിയോ മാത്രമല്ല, ട്രംപിനൊപ്പം നിന്ന് സഹകരണമനോഭാവത്തോടെ ലോകത്തെ വ്യവസായമേഖലയെ നയിക്കുന്ന മുഖ്യ പങ്കാളി കൂടിയാണ്. ട്രംപ് പ്രസിഡണ്ടിന്റെ കുപ്പായം വീണ്ടും അണിഞ്ഞ് ഭാവിയെ നോക്കികാണുമ്പോള്‍ എലോണ്‍ മസ്‌ക് ഒരു അവിഭാജ്യഘടകമാവുകയാണ്.donald trump
ഈ സഹോദരബന്ധം ലോകത്തിന് ദൃശ്യമായത് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് ലോഞ്ചിനിടെയാണ്. ചുവന്ന നിറമുള്ള മാഗ തൊപ്പി ധരിച്ച് മസ്‌കിനൊപ്പം ട്രംപ് വേദി പങ്കിട്ടു. സ്‌പേസ് എക്‌സിന്റെ ലോഞ്ച് നേരിട്ട് കാണാന്‍ ട്രംപ് ഏറെ ആവേശത്തോടെയാണ് വേദിയിലെത്തിയത്. ബൂസ്റ്റര്‍ ക്രാഷിങ് നടക്കുമെന്ന് വരെ പറഞ്ഞ് ട്രംപ് നര്‍മം കലര്‍ത്തി. ട്രംപിന്റെ ആശയത്തില്‍ ഉയര്‍ന്ന ബഹിരാകാശ വീക്ഷണങ്ങളെ യഥാര്‍ത്ഥ്യമാക്കും വിധമാണ് മസ്‌കിന്റെ വിപ്ലവകരമായ ബഹിരാകാശഗവേഷണങ്ങളിലൊന്നായ സ്‌പേസ് എക്‌സ്. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായെങ്കിലും മസ്‌കിന്റെ ബുദ്ധി വൈഭവവും കഴിവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബഹിരാകാശ പര്യവേഷണത്തിലൂടെ ഭാവിയെ പുത്തന്‍ ആവിഷ്‌കാരങ്ങളിലേക്കെത്തിക്കാന്‍ മസ്‌കിന് കഴിയും.
കുത്തഴിഞ്ഞുകിടക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ സ്വന്തം സ്വപ്‌നങ്ങളിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ധീരനായ നേതാവായാണ് മസ്‌കിനെ ട്രംപ് കാണുന്നത്. വിവേക് രാമസ്വാമിക്ക് ഒപ്പം നിര്‍ത്തി ഗവണ്‍മെന്റ് തലത്തിലേക്ക് കൈപിടിച്ചുകയറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ബഹിരാകാശമേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ വ്യവസായത്തിലും വെന്നിക്കൊടി പാറിച്ച മസ്‌കിന് സര്‍ക്കാര്‍ തലത്തിലും മികവ് തെളിയിക്കാന്‍ സാധിക്കും. ജനങ്ങളെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വത്തോടെ ട്രംപും വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന മസ്‌കും കൂടിച്ചേരുമ്പോള്‍ ഭരണതലത്തില്‍ രണ്ട് വമ്പന്‍മാരാണ് കൈകോര്‍ക്കുന്നത്. ട്രംപിന്റെ ഭരണമികവും സാങ്കേതികവിദ്യയിലും ദേശീയ സുരക്ഷയിലും മസ്‌കിനുള്ള സ്വാധീനവും വ്യവസായികള്‍ക്ക് കച്ചവടത്തില്‍ വന്‍നേട്ടം കൈവരിക്കാനുള്ള നെടുംതൂണുകളാണ്.

യുവാക്കളായ വോട്ടര്‍മാര്‍ അധികവും എലോണ്‍ മസ്‌കിന്റെ സ്വാധീനവലയത്തിലാണ്. മസ്‌കിന്റെയും ട്രംപിന്റെയും സഹകരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പരമ്പരാഗത വോട്ടര്‍മാരില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. യൂട്യൂബ് താരങ്ങളേയും പോഡ് കാസ്‌റ്റേഴ്‌സിനെയും സംവദിക്കുന്ന ട്രംപിന് മസ്‌കിന്റെ കൂട്ടുകെട്ടിലൂടെ യുവാക്കളെ കൂടുതല്‍ സ്വാധീനിക്കാനുള്ള വഴി തുറക്കും. മസ്‌ക് ട്രംപിന്റെ വിജയവഴിയാല്‍ വിസ്മരിക്കാനാവാത്ത വ്യക്തിത്വമാവുകയാണ്. ലോകം ചര്‍ച്ച ചെയ്യുന്ന വ്യക്തിത്വങ്ങളില്‍ ആര് വലിയവനെന്ന് രീതിയില്‍ സ്വരച്ചേര്‍ച്ചകളുണ്ടാകാതെ വിജയം ഒരുമിച്ച് സ്വപ്‌നം കാണാന്‍ കഴിയണം.
സ്വന്തം ബിസിനസ് സ്വപ്‌നങ്ങളിലേക്ക് കടക്കുമ്പോള്‍ ഗവണ്‍മെന്റ് തലത്തിലുള്ള ഉത്തരവാദിത്തങ്ങളില്‍ താല്‍പ്പര്യം കുറയാന്‍ സാധ്യതകളുണ്ട്. ബിസിനസിന് കോട്ടം തട്ടുന്ന നിയന്ത്രണങ്ങളെ മസ്‌ക് അനുവദിക്കാനും സാധ്യത കാണുന്നില്ല. ഇതുണ്ടാക്കാന്‍ പ്രത്യാഘാതങ്ങള്‍ ഏറെ വലുതാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം താറുമാറാവുകയും ട്രംപിന്റെ രാഷ്ട്രീയമൂല്യങ്ങളെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. മസ്‌ക് ട്രംപിന്റെ വിശ്വസ്തനായ സുഹൃത്ത് കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോടികള്‍ ചെലവാക്കി സ്വന്തം സാന്നിധ്യമറിയിക്കാന്‍ മസ്‌ക് സന്നദ്ധതയറിയിച്ചിരുന്നു. സാങ്കേതികനയങ്ങളോ വിദേശകാര്യമോ കൈകാര്യം ചെയ്യുകയാണെങ്കില്‍ മസ്‌കിന്റെ സ്വാധീനവലയം എത്ര വലുതാണെന്ന്
തിരിച്ചറിയാനാകും. ട്രംപിനെ പോലെ തരംഗമായി മാറിയ നേതാവിന് മസ്‌കിനെ പോലെ ശക്തനായ വ്യക്തിത്വത്തെ പിന്തുണ ആവശ്യമാണ്.
അസ്ഥിരമായ വ്യക്തിത്വങ്ങളായ ഇരുവരും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. മസ്‌കിന്റെ പ്രായോഗികതയും രാഷട്രത്തലവനായ ട്രംപിന്റെ പ്രവചനാതീതമായ പെരുമാറുന്ന സ്വഭാവം കണക്കിലെടുത്ത് ഇവരുടെ സൗഹൃദത്തിന്റെ ഭാവി മാറി മറിഞ്ഞേക്കാം.റോക്കറ്റ് വിക്ഷേപണമായാലും ഗവണ്‍മെന്റ് നിയന്ത്രണമായാലും ഭരണതലത്തിലെ അയവുണ്ടാകാന്‍ ട്രംപിന് ഇലോണ്‍ മസ്‌കിനെ ആവശ്യമുണ്ട്. എല്ലാബന്ധങ്ങള്‍ക്കും ഒരു കാല പരിമിതിയുണ്ട്. കൂടുതല്‍ തന്‍ഭാവമുള്ളവര്‍ തമ്മിലുള്ള സൗഹൃദം വിള്ളല്‍ വീഴ്ത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭീമമാണ്.donald trump
content summary;donald-trump-musk Relationship