ലോകം നേരിടുന്ന ഭീഷണികളുടെ ഗൗരവത്തെ ഭരണാധികാരികളുടെയും ലോകനേതാക്കളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനായി തയാറാക്കിയ പ്രതീകാത്മക അന്ത്യദിനഘടികാരത്തിന്റെ (ഡൂംസ്‌ഡെ ക്ലോക്ക്) സൂചി അര്‍ധരാത്രിയോട് ഒരു സെക്കൻഡ് കൂടി അടുത്തു. അര്‍ധരാത്രിയോട് അടുക്കാൻ 89 സെക്കൻഡുകളാണ് ഇനി ബാക്കിയുള്ളത്. Doomsday Clock; Only 89 seconds to midnight
ന്യൂക്ലിയർ ഭീഷണികൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിലെ പുരോഗതിയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ആഗോള ദുരന്തത്തിന്റെ അപകടസാധ്യതകൾക്ക് അടിവരയിടുന്ന പ്രധാന ഘടകങ്ങളാണെന്ന് ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയൻ്റിസ്റ്റ്സ് (ബിഎഎസ്) പറഞ്ഞു.
ലോക നേതാക്കൾക്കുള്ള മുന്നറിയിപ്പാണിതെന്ന് ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയൻ്റിസ്റ്റ്സ് ചെയർമാൻ ഡാനിയൽ ഹോൾസ് പറഞ്ഞു. അർദ്ധരാത്രിയോട് ഒരു സെക്കൻഡ് കൂടി ഘടികാരം സജ്ജീകരിക്കുമ്പോൾ വ്യക്തമായ ഒരു അറിയിപ്പാണ് നൽകുന്നതെന്ന് ബിഎഎസ് പറഞ്ഞു.
യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഏത് നിമിഷവും ആണവ യുദ്ധത്തിലേക്ക് നീങ്ങാം. മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം പെട്ടെന്ന് ഒരു വലിയ പൊട്ടിത്തെറിയായി മാറാം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമല്ല. ഉയർന്നുവരുന്ന രോഗങ്ങൾ ആഗോള സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നും പുതിയ സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് മിലിട്ടറി ടാർഗെറ്റിംഗിൽ ഉപയോഗിക്കുന്ന എഐ, ലോകത്തെ കൂടുതൽ അപകടകടത്തിലേക്ക് തള്ളിവിടുന്നുവെന്നും ബിഎഎസ് വ്യക്തമാക്കി.
തെറ്റായ വിവരങ്ങളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും വ്യാപനം ഈ ഭീഷണികളെ കൂടുതൽ വഷളാക്കുന്നു. യുഎസും ചൈനയും റഷ്യയും ദുരന്തം തടയാനുള്ള ശക്തി കൈവശം വയ്ക്കുകയാണ്. ഈ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകണം, ബിഎഎസ് കൂട്ടിച്ചേർത്തു.
1947ൽ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ് ഡൂംസ്‌ഡെ ക്ലോക്ക് സ്ഥാപിച്ചത്. അമേരിക്ക ആദ്യമായി അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ 1945 ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ് ദ ആറ്റമിക് സയന്റിസ്റ്റ്സ് എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ് 1947 ൽ അന്ത്യദിനഘടികാരത്തിന് രൂപം നൽകിയത്.
സർവനാശത്തിന് അവശേഷിക്കുന്ന സമയമാണ് ലോകത്തിനുള്ള മുന്നറിയിപ്പായി ‘അന്ത്യദിനഘടികാര’ത്തിൽ ക്രമീകരിക്കപ്പെടുക. ലോകത്തെ രാഷ്ട്രീയവും, വംശീയവുമായ മാറ്റങ്ങൾക്കും ചലനങ്ങൾക്കുമനുസരിച്ചാണ് അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ൽ ഘടികാരം നിലവിൽ വന്നപ്പോൾ അതിന്റെ സൂചി അർധരാത്രിയിൽ നിന്ന് ഏഴുമിനുറ്റ് അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കനുസരിച്ച് 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. Doomsday Clock; Only 89 seconds to midnight
Content Summary: Doomsday Clock; Only 89 seconds to midnight, closest ever to destruction
Bulletin of the Atomic Scientists Doomsday Clock