June 13, 2026 |
Share on

ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍: ഫസ്റ്റ് ലുക്ക് ഫോട്ടോ കാണാം

“What if we have only one life to live?” എന്ന് പണ്ട് ജമിനി ഗണേശന്‍ പറഞ്ഞത് ബ്ലാക്ക് ആന്‍ഡ് വൈറ്റ ചിത്രത്തിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുപന്ന മഹാനടി എന്ന ചിത്രത്തില്‍ ജെമിനി ഗണേശനായി വേഷമിടുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചിത്രം അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ ലുക്ക് വ്യക്തമാക്കുന്ന ഫോട്ടോകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കില്‍ മഹാനടി എന്ന പേരിലും തമിഴില്‍ നടികൈ തിലകം എന്ന പേരിലും ദ്വിഭാഷാചിത്രമാണ് ഇറങ്ങുന്നത്. ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫസ്റ്റ് ലുക്ക് ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് കേന്ദ്രകഥാപാത്രമായ സാവിത്രിയെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ സമാന്ത അഭിനയിക്കുന്നു. വൈജയന്തി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“What if we have only one life to live?” (ജീവിതം, ഇതൊന്നു മാത്രമേ ഉള്ളുവെങ്കിലോ) എന്ന് പണ്ട് ജെമിനി ഗണേശന്‍ പറഞ്ഞത് ബ്ലാക്ക് ആന്‍ഡ് വൈറ്റ ചിത്രത്തിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമയിലെ കാതല്‍ മന്നനായി അറിയപ്പെട്ടിരുന്ന ജെമിനി ഗണേശന്റെ ജീവിതം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സാവിത്രിയുമായുള്ള വിവാഹം ജെമിനി ഗണേശന്‍ മൂന്ന് വര്‍ഷത്തോളം മറച്ചുവച്ചു. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ ട്വീറ്റ് ചെയ്തു – “Such a lovely surprise from Team #Mahanati!! Thanks Nagi, Swapna, Priyanka, the wonderful Ashwini Garu and everyone from the film!!”. ആശംസകളുമായി ചിത്രത്തിലെ സാവിത്രിയുമെത്തി. “Happy Birthday #Gemini! @dulQuer – Savithri ????.” – എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

×