പൊതുവെ നമ്മൾ വിരലടയാളം ഉപയോഗിക്കുന്നത് ജീവിതകാലം മുഴുവനുള്ള നമ്മുടെ ഐഡന്റിറ്റി ആയിട്ടാണ്. പക്ഷേ ക്യാൻസർ തിരിച്ചറിയാനായി വിരലടയാളം ഉപയോഗിക്കാമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഒരൽപ്പം ബുദ്ധിമുട്ടാണ് അല്ലേ ? പക്ഷെ സംഗതി ഉള്ളത് തന്നെയാണ്. ബാഴ്‌സലോണയിലെ സെൻ്റർ ഫോർ ജീനോമിക് റെഗുലേഷനിലെ (സിആർജി) ഗവേഷകർ നടത്തിയ പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.Early Cancer Detection Boosted by Molecular Fingerprint
വിവിധ തരത്തിലുള്ള ക്യാൻസറുകൾക്ക് ഓരോ തരം സവിശേഷമായ മോളികുലാർ വിരലടയാളങ്ങളാണ് ഉണ്ടാവുക. അവയ്ക്ക് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിയാൻ സാധിക്കും. ചെറിയ പോർട്ടബിൾ സ്കാനറുകൾ ഉപയോഗിച്ച് അത് ആധികാരികമായും വളരെ കൃത്യതയോടെ ഏതാനും മണിക്കൂറുകളിലാണ് ഇത് കണ്ടെത്താൻ കഴിയുന്നത്. ഈ കണ്ടെത്തൽ നിലവിൽ സാധ്യമായതിനേക്കാൾ വേഗത്തിലും പ്രാരംഭ ഘട്ടത്തിൽ തന്നെ വ്യത്യസ്ത തരത്തിലുള്ള ക്യാൻസറുകൾ കണ്ടെത്തുന്നതിനുള്ള പുതിയ നോൺ-ഇൻവേസിവ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ സൃഷ്‌ടിക്കാൻ അടിത്തറ ഒരുക്കുന്നു.
ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ഗ്യാസ്ട്രിക് ക്യാന്‍സര്‍, രക്താര്‍ബുദം, പിറ്റിയൂട്ടറി ട്യൂമറുകള്‍ എന്നിങ്ങനെ ആറ് തരത്തിലുള്ള ക്യാന്‍സറുകളിലാണ് വിരലടയാളവുമായുള്ള ബന്ധപ്പെട്ട് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
മനുഷ്യന്റെ വിരലടയാളങ്ങളിൽ ഉള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും രോഗത്തെയും കുറിച്ച് അനേകം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ.ഇവാനാവോ പറയുന്നത്.
വിരലടയാളങ്ങളിൽ അടങ്ങിയിരിക്കുന്ന RRNA തന്മാത്രകളെ നേരിട്ട് വിശകലനം ചെയ്യാൻ സഹായിക്കുന്ന നാനോപോർ ഡയറക്ട് ആർഎൻഎ സീക്വൻസിങ് സാങ്കേതികവിദ്യയും ഇതിനോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള ഈ രാസപരിശോധനകൾ, രോഗകരമായ കോശങ്ങളുടെ സ്വഭാവം, അവയുടെ വളർച്ച, പെരുമാറ്റം, എന്നിവയെക്കുറിച്ച് കൂടുതൽ അറിവുകൾ കണ്ടെത്താൻ സഹായിച്ചിട്ടുള്ളതാണ്.Early Cancer Detection Boosted by Molecular Fingerprint
content summary; Molecular ‘fingerprints’ could be key to early cancer detection