10 മാസം നീണ്ട സംഘർഷത്തിന് ശേഷം ഹമാസുമായി വെടിനിർത്തലിനുള്ള ചർച്ചകൾ നടക്കാനിരിക്കെ, വീണ്ടും ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 18 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ സവൈദ പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലും, അതിനടുത്തുണ്ടായിരുന്ന വെയർഹൗസിലും അഭയം പ്രാപിച്ച ആളുകളാണ് കൊല്ലപ്പെട്ടത്. ദേർ അൽ-ബാലയിലെ അൽ-അഖ്‌സ ആശുപത്രയിലേക്കാണ് ആളുകളെ എത്തിച്ചത്.18 members of same family killed in Gaza war
ഗാസയിലേക്ക് മാംസവും മത്സ്യവും വിതരണം ചെയ്യാൻ ഇസ്രയേൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ച സമി ജവാദ് അൽ-എജ്‌ല എന്നയാൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ രണ്ട് ഭാര്യമാർ, അവരുടെ 11 കുട്ടികൾ (2 നും 22 നും ഇടയിൽ പ്രായമുള്ളവർ), മാതാവ്, മറ്റ് മൂന്ന് ബന്ധുക്കൾ എന്നിങ്ങനെ 18 പേർ മരിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ” മോർച്ചറിയിൽ ഞങ്ങൾ കണ്ടത് കൈകാലുകളും അറ്റുപോയ തലകളും ചിന്നിച്ചിതറിയ കുട്ടികളുടെ ശവ ശരീരവുമാണ്. ” ബന്ധുവായ ഒമർ അൽ-ഡ്രീംലി മാധ്യമങ്ങളോട് പറയുന്നു. അയൽവാസിയായ അബു അഹമ്മദ് എജ്‌ല പറയുന്നതനുസരിച്ച് ഗൃഹനാഥൻ വളരെയധികം ശാന്തനായ വ്യക്തിയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് വെയർഹൗസിലടക്കം 40-ലധികം ആളുകൾ ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.
ഇസ്രയേൽ സൈന്യം സാധാരണയായി ഒറ്റപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ല. എന്നാൽ ഇത്തവണ, സെൻട്രൽ ഗാസയിൽ തീവ്രവാദികൾ ഉപയോഗിക്കുന്നതായി കരുതുന്ന ഒരു സ്ഥലത്ത് തങ്ങൾ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. അടുത്തിടെ ഇസ്രയേലിനുനേരെ റോക്കറ്റുകൾ തൊടുത്തത് ഈ പ്രദേശത്ത് നിന്നാണെന്ന് അവർ അവകാശപ്പെടുന്നു. ആക്രമണത്തിന് ഇടയിൽ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ആളുകൾ മരിച്ചതായും റിപ്പോർട്ടിൽ ഉണ്ട്.
അതേ സമയം സെൻട്രൽ ഗാസയുടെ ചില ഭാഗങ്ങളിൽ വീണ്ടും ആളുകളോട് ഒഴിഞ്ഞപോകാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇസ്രയേൽ സൈനിക വക്താവ് അവിചയ് അദ്രായി, എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പലസ്തീന്‍ റോക്കറ്റ് ആക്രമണത്തെ ചൂണ്ടിക്കാണിച്ച് മാഗാസിയിലെ അഭയാർത്ഥി ക്യാമ്പിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. ദേർ അൽ-ബാലയിലേക്ക് കുടിയിറക്കപ്പെട്ട പലസ്തീനിയായ ഇസ മുറാദ് പറയുന്നത്: “ഓരോ റൗണ്ട് ചർച്ചകളിലും അവർ നിർബന്ധിതമായി ഒഴിപ്പിക്കലുകളും കൂട്ടക്കൊലകളും നടത്തുകയാണ്,” എന്നാണ്. യുഎൻ പറയുന്നതനുസരിച്ച്, ഗാസയിലെ ഭൂരിഭാഗം ജനസംഖ്യയും ഇവിടം വിട്ട് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്, കൂടാതെ ഏകദേശം 84% പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്.
ഒക്‌ടോബർ 7 ന് ഹമാസിൻ്റെ പോരാളികൾ അതിർത്തി കടന്ന് 1200 ഓളം പേരെ കൊല്ലുകയും 250 സിവിലിയൻമാരെ ഗാസയിലേക്ക് ബന്ദികളാക്കുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. നവംബറിൽ, താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്ന സമയത്ത്, 100 ലധികം ബന്ദികളെ വിട്ടയച്ചിരുന്നു. 110 ഓളം ഇസ്രയേലികളെ ഇപ്പോഴും ബന്ദിയാക്കി വച്ചിട്ടുണ്ടെന്നാണ് കണക്കുകൾ, അവരിൽ മൂന്നിലൊന്ന് പേർ മരിച്ചിരിക്കാമെന്ന് ഇസ്രയേൽ അധികൃതർ കരുതുന്നത്. 17,000-ത്തിലധികം ഹമാസ് പോരാളികളെ കൊന്നതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്, പക്ഷേ ഇതുവരെയും തെളിവുകൾ നൽകിയിട്ടില്ല.
ശാശ്വതമായ വെടിനിർത്തൽ, ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കൽ, തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കൽ എന്നീ ആവശ്യങ്ങൾ ഇസ്രയേൽ അംഗീകരിച്ചാൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യറാകേണ്ട മൂന്ന് ഘട്ട പദ്ധതിയിൽ ഇരുവരെയും സന്ധിയിലെത്തിക്കാനായി മാസങ്ങൾ നീണ്ട പരിശ്രമം നടത്തുകയാണ് മധ്യസ്ഥർ. 18 members of same family killed in Gaza war
Content summary; Eighteen members of same family killed in Israeli strike on Gaza