June 26, 2026 |

ആന ഭരതനാട്യം കളിച്ചതാണോ? വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍

7 ലക്ഷ്യമാളുകളാണ് ഈ വീഡിയോ കണ്ട് വൈറലാക്കിയത്. നൃത്തം ശീലമാക്കിയ ആനയെ പ്രശംസിക്കുന്ന കമന്റുകളാണ് എക്‌സില്‍ നിറയുന്നത്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് എല്ലാം ട്രെന്‍ഡിങ് ആകുന്നത്. ട്രെന്റിങ് സോങ്ങുകളെടുത്ത് അതിനൊപ്പം ചുവടുവയ്ക്കുന്ന യുവതലമുറയെയും കാണാം. അടുത്തിടെ ഭരതനാട്യം കളിക്കുന്ന യുവതികള്‍ക്കൊപ്പം ആന നൃത്തം ചെയ്യുന്ന രംഗങ്ങള്‍ എക്‌സില്‍ വൈറലായിരുന്നു. യുവതികള്‍ക്ക് പുറകിലായി താളം പിടിച്ച് തലയാട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മില്യണ്‍ വ്യൂസാണ് ഈ വീഡിയോ കണ്ടാസ്വദിച്ചിരിക്കുന്നത്. elephant dancing video

രണ്ട് യുവതികള്‍ നൃത്തം ചെയ്യുന്നത് പൊതുയിടത്തിലാണ്. ഇത് കാണുന്ന ആന ഇരുവശത്തേക്കും ചെവിയാട്ടി താളത്തിനൊപ്പം തലയാട്ടുന്നതാണ് കാണാം. വളരെ പെട്ടെന്ന് ഇവര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേരുന്നതാണ് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ആനയെ കണ്ട ആഹ്ലാദമാണ് വീഡിയോ കണ്ടവരിലുള്ളത്. 7 ലക്ഷ്യമാളുകളാണ് ഈ വീഡിയോ കണ്ട് വൈറലാക്കിയത്. നൃത്തം ശീലമാക്കിയ ആനയെ പ്രശംസിക്കുന്ന കമന്റുകളാണ് എക്‌സില്‍ നിറയുന്നത്.

നൃത്തം ചെയ്യുന്ന ആനയെയാണ് ദൃശ്യങ്ങളില്‍ കാണുന്നതെങ്കിലും ആളുകളെ കണ്ട് അസ്വസ്ഥനാവുകയാണ് ചെയ്യുന്നത്. മൃഗങ്ങളെ മനുഷ്യരെ പോലെ കാണരുത്. അവര്‍ക്ക് അവരുടേതായ ജീവിതവും പ്രകടനരീതിയുമുണ്ടെന്ന് ദേശീയതലത്തിലെ വനംവകുപ്പ് വിഭാഗം ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കശ്വന്‍ എക്‌സില്‍ പ്രതികരിച്ചു.

ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ തലയാട്ടിയതാവാം എന്ന നിരീക്ഷണമുണ്ട്. സ്റ്റീരിയോ ടൈപ്പിക് പെരുമാറ്റങ്ങളിലും ഇത്തരം മാറ്റങ്ങളുണ്ടാകാം. ഈ പെരുമാറ്റങ്ങളില്‍ തുടര്‍ച്ചയായ ചലനങ്ങള്‍, വൃത്താകൃതിയായി നടക്കുക,നടന്ന വഴിയിലൂടെ വീണ്ടും നടക്കുക തുടങ്ങിയ തുടര്‍ചലനങ്ങളുണ്ടാകാം. മദപ്പാടാകാനും സാധ്യതയുണ്ട്. വനങ്ങളില്‍ മൃഗങ്ങള്‍ക്ക് ലഭിക്കുന്ന അന്തരീക്ഷം നഷ്ടപ്പെടുന്നത് മൂലമായിരിക്കാം ഇത്തരം മാറ്റങ്ങളെന്നും വിലയിരുത്തലുകളുണ്ട്.eleph

ant dancing video

content summary; elephant-dancing-video-viral-on-x

Leave a Reply

Your email address will not be published. Required fields are marked *

×