January 22, 2025 |

മുഖ്യമന്ത്രി കസേരയിൽ ഇത് ഫട്‌നാവിസിന് മൂന്നാം ഊഴം: ഇത്തവണ ടെസ്റ്റ് മാച്ചോ അതോ ട്വന്റി ട്വന്റിയോ

നേതാക്കളുടെ പദവികളിൽ വന്ന മാറ്റങ്ങളൊന്നും പരിഗണിക്കാതെ, 14 കോടി ജനങ്ങളുടെ ക്ഷേമത്തിലൂന്നി കൊണ്ട് , സഹകരണത്തോടെ പ്രവർത്തിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഘടകകക്ഷികൾക്കിടയിലുള്ള ഐക്യത്തിനും സുസ്ഥിരമായ സർക്കാരിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാഴ്ച നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ, ഏകനാഥ് ഷിൻഡേ, അജിത് പവാർ എന്നീ ഉപമുഖ്യമന്ത്രിമാർക്കൊപ്പം, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി മൂന്നാം തവണ ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ആസാദ് മൈതാനിൽ നടന്ന താരനിബിഡമായ ചടങ്ങിൽ രാഷ്ട്രീയ പ്രമുഖരും, ബോളിവുഡ് സെലിബ്രിറ്റികളും വ്യവസായികളും പങ്കെടുത്തു. എന്നാൽ ക്യാബിനറ്റ് റാങ്കിംഗിലേക്കും മറ്റ് വകുപ്പുകളിലേക്കുമുള്ള ചുമതലകളിലുമുള്ള തീരുമാനവും ഈ വേദിയിൽ നടന്നു. എന്നാൽ ഏതെല്ലാം പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനങ്ങൾ, വകുപ്പുകൾ എങ്ങനെ വീതം വയ്ക്കും തുടങ്ങി, ഭരണമുന്നണിയായ മഹായുതിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾക്ക് കൂടി വേദിയായി ഈ ചടങ്ങ്. fadnavis

തന്റെ സർക്കാരിന്റെ സമീപനം എങ്ങനെയായിക്കും എന്നതിനെ കുറിച്ച്, ഭരണമേറ്റെടുത്തതിന് ശേഷം രസകരമായ ഒരു ഉപമ ഫട്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യത്തെ കാലയളവ് ഒരു ഏകദിന മത്സരം പോലെയായിരുന്നുവെന്നാണ് ഫട്‌നാവിസ് പറഞ്ഞത്. 2022-ൽ ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായപ്പോൾ അത് ട്വന്റി ട്വന്റി മത്സരം പോലെ വേഗതയാർജ്ജിച്ചു. എന്നാൽ ഇപ്പോൾ അജിത് പവാർ കൂടി എത്തിയതോടെ പുതിയ കാലയളവ് ഒരു ടെസ്റ്റ് മത്സരമായി എന്നായിരുന്നു ഫട്‌നാവിസിന്റെ പ്രസ്താവന. ഭരണത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സമീപനങ്ങളാകും ഉണ്ടാവുക എന്നതിലാണ് ഫട്‌നാവിസ് ഊന്നിയത്. മൂന്ന് പ്രധാന പാർട്ടികൾക്കുള്ള വ്യത്യസ്തമായ താത്പര്യങ്ങളെ കൈകാര്യം ചെയ്തുകൊണ്ട് ഭരണസ്ഥിരത നിലനിർത്തേണ്ടതിന്റെ രാഷ്ട്രീയപരവും ഭരണനിർവ്വഹണപരവുമായ വെല്ലുവിളികൾ പ്രതിഫലിക്കുന്നതായിരുന്നു ഈ പ്രസ്താവന.

ഭാരതീയ ജനതാ പാർട്ടി (ബിജെപി), ശിവസേന(ഷിൻഡെ വിഭാഗം),നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിങ്ങനെ യാതൊരു സാമ്യതകളുമില്ലാത്ത പാർട്ടികളെ ഒരേ കുടക്കീഴിൽ എത്തിക്കുകയാണ് പുതുക്കിയ സഖ്യമിപ്പോൾ. 288 സീറ്റിൽ 230 സീറ്റ് നേട്ടത്തോടെ വലിയ വിജയം നേടിയിട്ട് പോലും മഹാരാഷ്ട്ര അസംബ്ലിയിൽ മൂന്ന് മുഖ്യനേതാക്കൾ മാത്രമാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത് എന്നത് വസ്തുതയാണ്. മറ്റുള്ളവരുടെ സ്ഥാനനിർണയത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പാർട്ടിയിലെ പല പ്രവർത്തകരും ആഗ്രഹിച്ച പദവികൾക്കും സ്ഥാനമാനങ്ങളും വേണ്ടി ശബ്ദമുയർത്തുകയാണ്.

കഴിഞ്ഞ ഭരണകാലത്ത് ഫട്നാവിസിന്റെ നേതൃത്വത്തിൽ ശക്തമായ ഭരണവും ദ്രുതഗതിയിലുള്ള തീരുമാനങ്ങളും ഉണ്ടായിരുന്നു. എന്നാൽ 2014 ൽ മഹാരാഷ്ട്രയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നത് ഫട്നാവിസിന്റെ നേതൃത്വത്തിലാണ്. 2019 ൽ മുഖ്യമന്ത്രി പദത്തിൽ ഫട്നാവിസ് എത്തിയെങ്കിലും സർക്കാർ ഹ്രസ്വകാലത്തേക്ക് മാത്രമുണ്ടായുള്ളൂ. സഖ്യകക്ഷി ഭരണത്തിന്റെ സങ്കീർണതകളിലൂടെ ഊളിയിടാനുള്ള ഫട്‌നാവിന്റെ കഴിവ് പണ്ടേ തെളിഞ്ഞിട്ടുള്ളതാണെങ്കിലും ഇത്തവണ അദ്ദേഹം തിരിച്ചും വിഭിന്നമായ വെല്ലുവിളികളാണ് നേരിടുന്നത്. അജിത്ത് പവാറിന്റെ എൻസിപി വിഭാഗം മഹായുതി സഖ്യത്തിലെ അധികാര ബലതന്ത്രത്തിൽ പുതിയ സങ്കീർണതകളാണ് സൃഷ്ടിക്കുന്നത്. ഉപമുഖ്യമന്ത്രി പദവിയിൽ ഒട്ടേറെ തവണ ഇരുന്നിട്ടുള്ള അജിത്ത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനുള്ള പിന്തുണ പലകുറി അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രധാനപ്പെട്ട പദവികളിലുള്ള തന്റെ താത്പര്യം ഒരിക്കലും മറച്ച് വച്ചിട്ടില്ല. 2022 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെയാകട്ടെ മുഖ്യമന്ത്രി പദം ലഭിക്കാത്തതിലുള്ള തന്റെ അസംതൃപ്തി പ്രകടമാക്കി. അവസാന നിമിഷം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത് ഒട്ടേറെ ചോദ്യങ്ങളും ആഭ്യന്തര പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ട്.

Post Thumbnail
ജാര്‍ഖണ്ഡില്‍ വിധി നിര്‍ണയത്തിന്റെ ഒന്നാംഘട്ടംവായിക്കുക

ഫട്നാവിസ് ‘ടെസ്റ്റ് മാച്ച്’ എന്ന ഉപമയിലൂടെ ചൂണ്ടിക്കാണിക്കുന്നത് ഘടനാപരമായ പരിഷ്‌കാരങ്ങളിലും വികസന സംരംഭങ്ങളിലും ശ്രദ്ധയൂന്നിയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഭരണ സമീപനത്തിലുള്ള താത്പര്യമാണ്. ഭരണതലത്തിലെ സുതാര്യത, മികവ്, പ്രകടനപത്രികയിലുൾപ്പെടുത്തിയ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നിവയിൽ അദ്ദേഹം പ്രത്യേകമൂന്നൽ നൽകുന്നു. നേതാക്കളുടെ പദവികളിൽ വന്ന മാറ്റങ്ങളൊന്നും പരിഗണിക്കാതെ, 14 കോടി ജനങ്ങളുടെ ക്ഷേമത്തിലൂന്നി കൊണ്ട് , സഹകരണത്തോടെ പ്രവർത്തിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഘടകകക്ഷികൾക്കിടയിലുള്ള ഐക്യത്തിനും സുസ്ഥിരമായ സർക്കാരിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

പൂനെയിലെ ഒരു രോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകിയതാണ് ഫട്നാവിസിന്റെ ഭരണകൂടമെടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഭരണനിർവ്വഹണ തലത്തിലുള്ള തീരുമാനങ്ങൾ ദ്രുതഗതിയിൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണത്. സർക്കാരിന് മുൻപിലുയരുന്ന ഏറ്റവും പ്രധാന ചോദ്യം സഖ്യകക്ഷികൾക്കിടയിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതാണ്. സർക്കാർ സുതാര്യതയോടെയും സഹകരണത്തോടെയും പ്രവർത്തിക്കുമെന്ന് ഫട്‌നാവിസ് ആവർത്തിക്കുന്നുണ്ടെങ്കിലും സുപ്രധാന സഖ്യകക്ഷിനേതാക്കൾക്കിടയിലുള്ള ബലതന്ത്രത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും എത്രകാലം ഇത് നീണ്ടുനിൽക്കുമെന്ന് തീരുമാനിക്കുന്നത്.

ബി.ജെ.പിയുമായുള്ള ദീർഘകാലമായുള്ള ശത്രുതക്കിടയിലും ഫട്‌നാവിനോടൊപ്പം ചേർന്ന് അദ്ദേഹത്തിന്റെ സർക്കാരിനെ തുണക്കാനുള്ള അജിത് പവാറിന്റെ തീരുമാനം വരും മാസങ്ങളാലാണ് എത്രമാത്രം ശരിയാണ് എന്ന് പരിശോധിക്കപ്പെടുക. മുൻ കാലത്ത് ബി.ജെ.പി സഖ്യത്തിനൊപ്പം ഉപമുഖ്യമന്ത്രിയായി അജിത് പവാർ ഉണ്ടായിരുന്നപ്പോൾ, സംസ്ഥാന ഭരണത്തിന്റെ നയരൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ട്, സങ്കീർണമായ രാഷ്ട്രീയ ഞാണിന്മേൽ കളിക്കുള്ള വേദി അദ്ദേഹം ഒരിക്കിയിരുന്നു. എന്തായാലും മഹാരാഷ്ട്രയിലെ ദ്രുതഗതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങളുടെ സമകാലിക ചരിത്രം പരിശോധിക്കുമ്പോൾ എത്രകാല ഈ സഖ്യം നിലനിൽക്കുമെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.

ആസൂത്രിതമായ, അളന്ന് മുറിച്ചുള്ള സമീപനമാകും ഭരണകാര്യങ്ങളിൽ കൈക്കൊള്ളുക എന്ന സൂചനയാണ് ഫട്‌നാവിസിന്റെ ‘ടെസ്റ്റ് മാച്ച് ‘ ഉപമയിൽ കാണാനാകുന്നത്. അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക പരിഷ്‌കാരങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള ദീർഘകാല പദ്ധതികൾക്കാണ് അദ്ദേഹം പ്രഥമപരിഗണന നൽകുന്നത് എന്നും ഈ സമീപനത്തിൽ നിന്ന് വ്യക്തം. എന്തായാലും സഖ്യകക്ഷികളുടേയും പൊതുജനങ്ങളുടേയും ഉടനടിയുള്ള ആവശ്യങ്ങളും ഈ അഭിലാഷങ്ങളും തമ്മിൽ സന്തുലനത്തിലെത്തിക്കുക എന്നത്, പ്രത്യേകിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, കഠിനമായ യത്‌നമാണ്.

ചുരുക്കി പറഞ്ഞാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായുള്ള ഫട്‌നാവിസിന്റെ മൂന്നാമൂഴം ഭരണതലത്തിൽ കൂടുതൽ കണക്കുകൂട്ടലുകളും തന്ത്രങ്ങളുമുള്ള സമീപനങ്ങളോട് കൂടിയുള്ളതാണെങ്കിലും സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളും പ്രവചനാതീതത്വവും അനുസരിച്ചാകും മുന്നോട്ട് പോകുന്നത്. ഈ ‘ടെസ്റ്റ് മത്സര’ത്തിന്റെ വിജയ സാധ്യത, സഖ്യത്തിന്റെ അച്ചടക്കം പാലിച്ചുകൊണ്ട്, വികസന അജണ്ടകളുമായി മുന്നോട്ട് പോവുകയും സഖ്യകക്ഷികളുടെ വർദ്ധിച്ച് വരുന്ന ആവശ്യങ്ങൾക്കുസരിച്ച് രാഷ്ട്രീയ താപനില പരിശോധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിന് അനുസരിച്ചാകും.fadnavis

content summary; Fadnavis’ Third Term as Maharashtra CM: A Test Match or a T20 Game?

ekanadh shinde ajit pawar devendra fadnavis maharashtra government

×