July 16, 2026 |
Share on

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്ത ഫഹദ് ഫാസിലിന് സമ്മാനമായി നല്‍കിയത് ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 / വീഡിയോ

2.50 ലക്ഷം രൂപ മുതലാണ് കേരളത്തില്‍ ഇന്റര്‍സെപ്റ്ററിന്റെ എക്‌സ്‌ഷോറൂം വില.

കൊച്ചിയല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്ത ഫഹദ് ഫാസിലിന് സമ്മാനമായി നല്‍കിയത് ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650. 1960 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650. ക്ലാസിക് ഫ്യൂവല്‍ ടാങ്ക്, ക്വില്‍റ്റഡ് ട്വിന്‍-സീറ്റ്, വീതിയേറിയ ഹാന്‍ഡില്‍ ബാറുകള്‍ എന്നിവ ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 യുടെ സവിശേഷതകളായി നിര്‍മ്മാതക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. പൂര്‍ണമായും പുതിയ സ്റ്റീല്‍ ട്യൂബ് ക്രാഡില്‍ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്.

മുന്നിലും പിന്നിലും ക്ലാസ്സിക് 18 ഇഞ്ച് പിറേലി ടയറുകള്‍, ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്. 174 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 804 എംഎം സീറ്റ് ഹൈറ്റ് എന്നിവ അതിഗംഭീര റൈഡിംഗ് അനുഭവം സമ്മാനിക്കും. കമ്പനി പുതിയതായി നിര്‍മ്മിച്ച 650 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകളിലും നല്‍കിയിരിക്കുന്നത്.

സിംഗിള്‍ ഓവര്‍ഹെഡ് കാം, എട്ട് വാല്‍വ്, എയര്‍/ഓയില്‍ കൂള്‍ഡ്, 648 സിസി പാരലല്‍ ട്വിന്‍ എന്‍ജിന്‍ 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പ്രത്യേകം നിര്‍മ്മിച്ച സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

2.50 ലക്ഷം രൂപ മുതലാണ് കേരളത്തില്‍ ഇന്റര്‍സെപ്റ്ററിന്റെ എക്‌സ്‌ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *

×