എന്നാലും എന്റെ കരളേ!!!!!..’ഫാറ്റി ലിവര്‍’ വ്യാപനത്തിൽ മൂന്നാം സ്ഥാനത്തു ഇന്ത്യ

ലോകത്ത് ഏറ്റവും വേഗത്തിൽ ഫാറ്റി ലിവർ വ്യാപിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ ജനസംഖ്യയിൽ പത്തുപേരിൽ നാലുപേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്നും ഇതിൽ 74% ആളുകളുടെയും സാധാരണ രക്തപരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു

fatty liver

നിങ്ങളുടെ കരൾ ആരോഗ്യമുള്ളതാണോ? അതിനെപ്പറ്റി ചിന്തിക്കാറുണ്ടോ ? ഇല്ലെങ്കിൽ ചിന്തിക്കേണ്ടിയിരിക്കുന്നു . ലോകത്ത് ഏറ്റവും വേഗത്തിൽ ഫാറ്റി ലിവർ വ്യാപിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ ജനസംഖ്യയിൽ പത്തുപേരിൽ നാലുപേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്നും ഇതിൽ 74% ആളുകളുടെയും സാധാരണ രക്തപരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മദ്യപാനം മാത്രമല്ല, അനാരോഗ്യകരമായ ജീവിതശൈലിയും അമിതവണ്ണവും ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളാണ്. 2050 ആകുമ്പോഴേക്ക് ആഗോളതലത്തിൽ 200 കോടിയിലേറെ പേർ ഫാറ്റിലിവർ ഉള്ളവരാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ലാൻ‍സെറ്റ് ഗ്ലോബൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, ടൈപ് 2 ഡയബറ്റിസ് കേസുകൾ കൂടുന്നത് എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും പഠനം പറഞ്ഞിരുന്നു. പലപ്പോഴും അപകടകരമാകുന്ന ഘട്ടമെത്തുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നതാണ് ഫാറ്റിലിവറിന്റെ വെല്ലുവിളി.

എന്താണ് ഫാറ്റിലിവര്‍?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ആരോഗ്യവാനായ ഒരാളുടെ കരളിൽ കൊഴുപ്പ് വളരെ ചെറിയ അളവിലോ അല്ലെങ്കിൽ ഒട്ടുമില്ലാതെയോ ആയിരിക്കും. എന്നാൽ കൊഴുപ്പിന്റെ അളവ് കരളിലെ കോശങ്ങളുടെ മൊത്തം ഭാരത്തിന്റെ 5%-ൽ കൂടുതൽ ആകുമ്പോഴാണ് ഇത് ഒരു രോഗാവസ്ഥയായി മാറുന്നത്. രണ്ട് തരത്തിലാണ് ഫാറ്റിലിവര്‍ പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും.സ്ഥിരമായി മദ്യപിക്കുന്നവരില്‍ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. കുട്ടികളിലും യുവാക്കളിലും വ്യാപകമായി കാണുന്ന നോൺ-ആൾക്കഹോളിക്‌ ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്. ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് രോഗം തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാം.

എന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഫാറ്റി ലിവര്‍ വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കണക്കുകള്‍ പറയുന്നു. 2010 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം ഫാറ്റി ലിവര്‍ കേസുകളുടെ വര്‍ധന നിരക്ക് ഇന്ത്യയില്‍ 13.2 ശതമാനമാണ്.16.9 ശതമാനം വര്‍ധനയുമായി ചൈനയും 13.3 ശതമാനം വര്‍ധനയുമായി സുഡാനുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (MASLD) എന്നറിയപ്പെടുന്ന നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആണ് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗം പടരുന്നത്. അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. അമിതവണ്ണമുള്ളവരില്‍ 70 മുതല്‍ 80 ശതമാനം വരെയും ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ 60 മുതല്‍ 70 ശതമാനം വരെയും എംഎഎസ്എല്‍ഡി ഉണ്ടെന്നാണ് കണക്ക്.

പലപ്പോഴും അപകടകരമാകുന്ന ഘട്ടമെത്തുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകില്ല എന്നതായിരുന്നു ഈ രോഗത്തെക്കുറിച്ചുള്ള വലിയ ആശങ്ക . എന്നാൽ, ഫാറ്റിലിവറിന്റെ ലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാവുമെന്ന് പറയുകയാണ് ട്രാൻസ്ലേഷണൽ മെഡിസിനിൽ പങ്കുവെച്ച പഠനം. പ്രകടമാകുന്ന ലക്ഷണങ്ങൾ പരിശോധിച്ചാൽ കണ്ണുകളുടെ മഞ്ഞനിറം (മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം) ആണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. കരൾ കോശങ്ങളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം കരളിൽ അമിതമായ അളവിൽ ബിലിറൂബിൻ അടിഞ്ഞുകൂടുമ്പോൾ കണ്ണുകൾ മഞ്ഞനിറമാകാൻ സാധ്യതയുണ്ട്. കണ്ണുകളുടെ മഞ്ഞനിറമോ മഞ്ഞപ്പിത്തമോ കരളിന്റെ പ്രവർത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു. വരണ്ടതും അസ്വസ്ഥവുമായ കണ്ണുകളാണ് മറ്റൊരു ലക്ഷണം. ഈർപ്പത്തിന്റെ അഭാവവും വരണ്ടതും അസ്വസ്ഥവുമായ കണ്ണുകൾ പലപ്പോഴും കരളിന്റെ പ്രവർത്തനത്തിലെ തകരാറുകളുടെ ഫലമായിരിക്കാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അല്ലെങ്കിൽ ക്ഷീണിച്ച കണ്ണുകളാണ് പ്രകടമാകുന്ന മറ്റൊരു ലക്ഷണം. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അത് കണ്ണുകൾക്ക് ചുറ്റും കറുപ്പ് വീഴാനും വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകും. വിശ്രമിച്ചതിനുശേഷവും കണ്ണിന് തളർച്ചയും കണ്ണിന് ചുറ്റും കറുത്ത വളയവും കാണുന്നുണ്ടെങ്കിൽ കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് പരിശോധിക്കണം. കണ്ണുകളിലെ ഈർപ്പം കുറഞ്ഞ് വരണ്ടിരിക്കുന്നത് മറ്റൊരു ലക്ഷണമാണ്. വീക്കം, മെറ്റബോളിക് തകരാറുകൾ എന്നിവ മൂലവും കണ്ണിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവാം. മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം. പ്രമേഹം, മെറ്റബോളിക് സിൻഡ്രോം അല്ലെങ്കിൽ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള ആളുകൾക്ക് ഫാറ്റി ലിവർ രോഗം ഒരു പ്രധാന അപകട ഘടകമാണ്. ചില സന്ദർഭങ്ങളിൽ, അപൂർവമാണെങ്കിലും, മങ്ങിയ കാഴ്ച ഫാറ്റി ലിവറിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കമാണ് മറ്റൊരു ലക്ഷണം. ഉപാപചയ പ്രശ്നങ്ങൾ കാരണം കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്ത് ദ്രാവകം നിലനിർത്താൻ തുടങ്ങുമ്പോൾ കരൾ പ്രശ്നത്തിലാകാം.

രോഗാവസ്ഥയെ നമ്മുക്ക് എങ്ങനെ അതിജീവിക്കാം , ജീവിതശൈലി നിയന്ത്രണം ഏറെ പ്രധാനമാണ് . ചികിത്സയോടൊപ്പം ആരോഗ്യകരമായ ജീവിതശൈലികൂടി ക്രമപ്പെടുത്തിയാല്‍ ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ കഴിയും. ആഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസം 30 മിനിറ്റ് നേരമെങ്കിലും ശരീരം വിയര്‍ക്കും വിധത്തില്‍ വ്യായാമം ചെയ്യുന്നത് പതിവാക്കണം.ഇതിനുള്ള ചികിത്സയായി ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം എന്നിവയാണ് പ്രധാനമായും നിർദേശിക്കുന്നതും, ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിന്‍തുടരുക എന്നതും പ്രധാനമാണ്. മരുന്നുകളില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്.മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചുവന്ന ഇറച്ചി ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍ത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ വെള്ളം കുടിക്കുക, വ്യായാമം പിന്‍തുടരുക എന്നിവയും നിര്‍ബന്ധമാണ്.

Content summary : 4 in 10 Indians have fatty liver ; 74% undetected in blood tests. India 3rd fastest growing globally. Lancet: 2 billion cases by 2050. Eye symptoms key.

This post was last modified on June 3, 2026 3:56 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment