April 28, 2025 |
Share on

അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കേണ്ട’; മസ്‌കിനു കോടതിയില്‍ തിരിച്ചടി

കോടതി ഉത്തരവിനെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് മസ്‌ക്

ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് രേഖകളിലെ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനുള്ള എലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ്(ഡോഗെ)-ന്റെ നീക്കം തടഞ്ഞു കോടതി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോള്‍ എ. ഏംഗല്‍മയര്‍ ശനിയാഴ്ച പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവാണ് മസ്‌കിനും സംഘത്തിനും തിരിച്ചടിയായത്. രേഖകളുടെ ഏതെങ്കിലും പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അവ ഉടനടി നശിപ്പിക്കാനും മസ്‌കിനോടും സംഘത്തോടും ഉത്തരവിട്ടു. ഇത്രയും നിര്‍ണായകമായ രേഖകള്‍ ഡോഗെയ്ക്ക് കൈമാറാനുള്ള നീക്കത്തെ എതിര്‍ത്ത് 19 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നല്‍കിയിരുന്നു. ഈ കേസ് പരിഗണിച്ചാണ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്.

അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനര്‍നിര്‍മ്മാണം നടത്തുക എന്നീ ഉദ്ദേശങ്ങളുമായാണ് രണ്ടാം ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ്(ഡോഗെ)എന്ന പുതിയൊരു വകുപ്പ് സൃഷ്ടിച്ചത്. ടെക് ഭീമനായ ഇലോണ്‍ മസ്‌കിനെയാണ് ട്രംപ് നിയോഗിച്ചത്. എന്നാല്‍ മസ്‌കിന്റെ പദവി ഔദ്യോഗിക സര്‍ക്കാര്‍ പദവിയല്ല. ‘ പ്രത്യേക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍’ മാത്രമാണ്. അങ്ങനെയൊരു പദവി വൈരുദ്ധ താത്പര്യത്തിനും ഫെഡറല്‍ നിയമത്തിന്റെ ലംഘനത്തിനും കാരണമാകുമെന്ന് വിമര്‍ശനമുണ്ട്. ഔദ്യോഗിക പദവിയൊന്നുമില്ലാത്ത മസ്‌കിന്, ജനങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതിയില്‍ നല്‍കിയ കേസില്‍ ആരോപിച്ചിരുന്നത്.

അതേസമയം, കോടതി ഉത്തരവിനെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് മസ്‌ക്. എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം വിധിയെ ആക്ഷേപിക്കുന്നത്, ‘ തികച്ചും ഭ്രാന്തന്‍’ ഉത്തരവ് എന്നാണ്. പണം എങ്ങനെ ചിലവഴിക്കുന്നുവെന്ന് നോക്കാതെ വഞ്ചനയും നികുതിദായകരുടെ പണം പാഴാക്കലും എങ്ങനെ തടയണം? എന്നാണ് മസ്‌ക് ചോദിക്കുന്നത്.Federal judge blocked Elon Musk’s doge-accessing treasury department records

Content Summary; Federal judge blocked Elon Musk’s DOGE accessing treasury department records

Tags:

Leave a Reply

Your email address will not be published. Required fields are marked *

×