July 01, 2026 |
Share on

യുട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പട്ടികയിലേക്ക് ‘പ്രാണ’ ടൈറ്റില്‍ സോങ്

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ നിത്യ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാണ.ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്ന ചിത്രവും കൂടിയാണിത്. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ഇതിലെ ശബ്ദം കൈകാര്യം ചെയ്തിരിക്കുന്നത്.

രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച വികെ പ്രകാശ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം യുട്യൂബില്‍ ഒരു മില്യണ്‍ വ്യൂ പട്ടികയിലേക്ക്. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ടൈറ്റില്‍ ഗാനമാണിത്. സംസ്കൃതത്തില്‍ ഒരുക്കിയ വരികളുമായി എത്തിയ ഗാനം ജനുവരി 12നാണ് നടന്‍ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ബികെ ഹരിനാരായണന്റേതാണ് വരികള്‍. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. അത് കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം സംസ്കൃതത്തിലാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ശില്‍പ രാജും എന്ന് നിന്റെ മൊയ്തീനിലെ ശാരദാമ്ബരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച പി ജയചന്ദ്രനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അരുണ്‍ വിജയും, ലൂയിസ് ബാങ്സും ചേര്‍ന്നാണ്.

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ നിത്യ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാണ.ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്ന ചിത്രവും കൂടിയാണിത്. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ഇതിലെ ശബ്ദം കൈകാര്യം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×