June 16, 2026 |
Share on

വര്‍ഗീയ പരാമര്‍ശം: വെള്ളാപ്പള്ളിക്ക് എതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 153 എ വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. മറ്റൊരു പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തും. കേസില്‍ മൂന്ന് […]

അഴിമുഖം പ്രതിനിധി

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 153 എ വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. മറ്റൊരു പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തും. കേസില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കാനും തീരുമാനമുണ്ട്. കോഴിക്കോട്ട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ലിം ആയതു കൊണ്ടാണെന്നാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×