ചെന്നൈയിലെ മറീന ബീച്ചില്‍ വ്യോമസേന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എയര്‍ ഷോ കാണാനെത്തിയ അഞ്ചുപേര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇതുവരെ നടന്ന എയര്‍ ഷോകളില്‍ ഏറ്റവും ആളുകള്‍ പങ്കെടുത്ത ആഘോഷമാണ് ഇത്തവണ നടന്നത്. ആളുകള്‍ അധികമായിരുന്നതിനാല്‍ തന്നെ നിര്‍ജലീകരണവും കടുത്ത ചൂടും അനുഭവപ്പെട്ടിരുന്നു, അതിനെ തുടര്‍ന്നാണ് അഞ്ചുപേര്‍ കുഴഞ്ഞ് വീണ് മരിക്കുകയും 250 ഓളം ആളുകളെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെയിലില്‍ കുഴഞ്ഞ് വീണ 60 വയസുകാരനാണ് ആദ്യം മരിച്ചത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 4 പേര്‍ കൂടി മരണപ്പെടുകയായിരുന്നു. മരണത്തിന് സൂര്യാഘാതവും കാരണമായെന്നാണ് പ്രാഥമിക നിഗമനം. five persons die after iaf air show on the marina.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മന്ത്രി ദുരൈമുരുകന്‍ എന്നിവരും പരിപാടി കാണാന്‍ എത്തിയിരുന്നു.
ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാര്‍ പങ്കെടുത്ത പരിപാടി എന്ന റെക്കോര്‍ഡ് കൂടി വ്യോമസേന നടത്തിയ എയര്‍ ഷോ നേടിയെടുത്തു. 13 ലക്ഷത്തിലധികം ആളുകളാണ് പരിപാടി കാണാനെത്തിയത്, ഇതോടെ മറീന ബീച്ച് ജനസാന്ദ്രമായി മാറി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു. അവധി ദിവസം കൂടിയായതിനാലാണ് ഇത്രയധികം തിരക്കെന്നാണ് വിലയിരുത്തല്‍. five persons die after iaf air show on the marina.
കുട്ടികളും മുതിര്‍ന്നവരുമടക്കം പ്രായഭേദമന്യേ ആളുകള്‍ മറീനയിലേക്ക് ഒഴുകി. ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷനേടാന്‍ ചിലര്‍ വെള്ളവും കുടയുമൊക്കെയായാണ് എത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ വീഴ്ച്ച സംഭവിച്ചു എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമാക്കിയിരുന്നില്ല എന്ന പരാതികളുമുണ്ട്.
പരിപാടി കഴിഞ്ഞിട്ടും പിരിഞ്ഞ് പോകാന്‍ കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടുകയായിരുന്നു. കിലോമീറ്ററുകള്‍ നടന്ന ശേഷം മാത്രമാണ് പലര്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ക്ക് അടുത്ത് എത്താന്‍ പോലും കഴിഞ്ഞത്. കുട്ടികളെല്ലാം വെയിലും ചൂടും കാരണം തളര്‍ന്നിരുന്നു. സംഭവത്തിന് ശേഷം ഡി എം കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്.
content summary; five persons die after iaf air show on the marina.