June 05, 2026 |
Share on

ബ്രിട്ട്നി സ്പിയേര്‍സിന്റെ ടോക്സിക് പാട്ടിനൊപ്പം വിമാനത്തിനുള്ളില്‍ കിടിലന്‍ ഡാന്‍സ്

ഒരു ഒഴിഞ്ഞ വിമാനത്തില്‍ ഒറ്റയ്ക്കായ ഫ്‌ളൈറ്റ് സഹായി, ബ്രട്ട്‌നി സ്പിയേഴ്‌സിന്റെ ‘ടോക്‌സിക്’ എന്ന ഗാനത്തിനൊപ്പം ചുവട് വെച്ചത് പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ വൈറലായിരിക്കുകയാണ്.

ജോലിക്കിടയില്‍ വിനോദങ്ങളില്‍ ഇടപെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. എന്നാലും ഇത്തരത്തിലുള്ള ചില സാഹസങ്ങള്‍ ജീവിതത്തിലെ ഒരു രസമാണ് എന്ന് പറയാതിരിക്കാനാവില്ല. ഒരു ഒഴിഞ്ഞ വിമാനത്തില്‍ ഒറ്റയ്ക്കായ ഫ്‌ളൈറ്റ് സഹായി, ബ്രട്ട്‌നി സ്പിയേഴ്‌സിന്റെ ‘ടോക്‌സിക്’ എന്ന ഗാനത്തിനൊപ്പം ചുവട് വെച്ചത് പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ വൈറലായിരിക്കുകയാണ്. ബ്രിട്ടീഷ് പോപ് സ്റ്റാര്‍ ആകാശവര്‍ണത്തിലുള്ള ഫ്‌ളൈറ്റ് അറ്റന്റന്റിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ആ വീഡിയോ ഒരു പാടുപേരുടെ രക്തസമ്മര്‍ദം വര്‍ദ്ധിപ്പിച്ചിരുന്നു. മാത്രമല്ല, വിമാനസഹായിയുടെ തൊഴിലിലേക്ക് അക്കാലത്ത് നിരവധി പേരെ ആകര്‍ഷിക്കാനും ആ വിഡിയോ കാരണമായി.

മലേഷ്യയുടെ എയര്‍ ഏഷ്യ വിമാനക്കമ്പനിയിലെ ഫ്‌ളൈറ്റ് അറ്റന്റന്റ് ആണ് ഇപ്പോള്‍ അതേ ഗാനവുമായി വീണ്ടും ചര്‍ച്ചകളിലേക്ക് വരുന്നത്. അസഫര്‍ നാസീറിന്റെ ഡാന്‍സ് വെറും ചര്‍ച്ചാവിഷയം ആകുക മാത്രമല്ല, എയര്‍ ഏഷ്യയുടെ സിഇഒ ടോണി ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ആ വീഡിയോ ഒന്ന് കണ്ടുനോക്കിയാലോ?

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×