പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാനെ തിരഞ്ഞെടുത്തത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നാഷണല്‍ അസംബ്ലിയിലെ 69 അംഗങ്ങള്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരനായ ഷെയ്ഖ് സാഹിദ് മഹമൂദ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നാണ് ആരോപണം. പാക് ഭരണഘടനയുടെ 91 (4) അനുച്ഛേദ പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാഷണല്‍ അസംബ്ലിയിലെ എല്ലാ അംഗങ്ങളും വോട്ട് ചെയ്യണം എന്ന് ഹര്ജിക്കാരന് പറയുന്നു. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടേയും ജമാ അതെ ഇസ്ലാമിയുടേയും അംഗങ്ങളാണ് സഭയിലുണ്ടായിട്ടും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
പിപിപിക്കും ജമാ അത്തെ ഇസ്ലാമിക്കും ലാഹോര്‍ ഹൈക്കോടതി ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും തിരഞ്ഞെടുപ്പ് കമ്മീഷനുമായും സംസാരിക്കാന്‍ അറ്റോണി ജനറല്‍ ഇമ്രാന് അസീസിനോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ ഒന്ന് മുതല്‍ കേസില്‍ കോടതി വാദം കേട്ടുതുടങ്ങും.