റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അക്രോബാറ്രിക് ഡാന്‍സറായ മകള്‍ സസ്‌റ്റേറ്റ് ടെലിവിഷന്‍ ചാനലായ റോസിയ വണ്ണില്‍ പ്രത്യക്ഷപ്പെട്ടു. പൊതുവേ പൊതുവേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒളിഞ്ഞുമാറി നില്‍ക്കുന്നയാളാണ് പുടിന്റെ മകള്‍ യെകാറ്റെറീന ടിഖോനോവ എന്ന് ബിബിസി പറയുന്നു. സാങ്കേതികവിദ്യ തലച്ചോറിലെ ഇലക്ട്രിക് ഇംപള്‍സുകളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നത് സംബന്ധിച്ചാണ് 32കാരിയായ ടിഖോനോവ സംസാരിച്ചത്. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാത്തമാറ്റിക്കല്‍ റിസര്‍ച്ച് ഓഫ് കോംപ്ലക്‌സ് സിസ്റ്റംസിന്റെ ഡെപ്യൂട്ടി ഡയറക്ടറാണ് യെകാറ്റെറീന ടിഖോനോവ.
കായിക ഇനമായ അക്രോബാറ്റിക് റോക്ക് ആന്‍ഡ് റോളിന് വേണ്ടി മോസ്‌കോയില്‍ സ്ഥാപിക്കാനിരിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി 30 മില്യണ്‍ ഡോളറാണ് റഷ്യ ചിലവഴിച്ചത്. യാകറ്ററീനയ്ക്ക് പുറമെ 33 കാരിയായ ബയോമെഡിക്കല്‍ സൈന്റിസ്റ്റ് മരിയയും പുടിന്റെ മകളാണ്.
Spotted: President Putin's daughter makes rare appearance on Russian state TVhttps://t.co/izAworYtLk
— BBC Monitoring (@BBCMonitoring) December 7, 2018