ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ തട്ടിക്കൊണ്ടുപോയിട്ടില്ല എന്നും തടവിലിട്ടിരിക്കുകയല്ല എന്നും കുടുംബത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണ് എന്ന് കാണിക്കാനുമായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് കുടുംബം. കുടുംബത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെട്ട രാജകുമാരി ഇന്ത്യയിലെത്തി യുഎസിലേയ്ക്ക് പോകാന്‍ ശ്രമിക്കവേ മുംബയ് തീരത്തിനടുത്ത് വച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചു എന്നാണ് ആരോപണം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മകളാണ് 33കാരിയായ ഷെയ്ഖ ലത്തീഫ. അന്താരാഷ്ട്ര തലത്തില്‍ ഷെയ്ഖ ലത്തീഫയുടെ രക്ഷപ്പെടലും തുടര്‍ന്നുള്ള തട്ടിക്കൊണ്ടുപോകല്‍ വിവാദവും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുന്‍ യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷണര്‍ മേരി റോബിന്‍സണ്‍ ദുബായ് രാജകുടുംബത്തിന്റെ ക്ഷണപ്രകാരം ലത്തീഫയെ കാണാനെത്തിയിരുന്നു. മേരി റോബിന്‍സണോടൊപ്പം ഇരിക്കുന്നതടക്കമുള്ള ലത്തീഫയുടെ ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഷെയ്ഖ ലത്തീഫയ്ക്ക് എല്ലാവിധ പരിഗണനകളും ലഭിക്കുന്നുണ്ടെന്നും അവര്‍ സുരക്ഷിതയാണെന്‌ന യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫിന്നിഷ് കപ്പോറ ടീച്ചര്‍ ജോഹെയ്‌നനും ഫ്രഞ്ച് ചാരന്‍ ഹെര്‍വെ ജോബര്‍ട്ടിനുമൊപ്പം യുഎഇയില്‍ നിന്ന് ഒമാനിലേയ്ക്കാണ് ആദ്യം ലത്തീഫ രക്ഷപ്പെട്ടത്. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗള്‍ഫ് രാജ്യമായ ഒമാനില്‍ നിന്ന് കടല്‍ മാര്‍ഗം ഇന്ത്യയിലേയ്ക്ക്. ഗോവ ലക്ഷ്യമാക്കിയാണ് പോന്നത്. എന്നാല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്ന് കരുതുന്ന ആയുധധാരികള്‍ ഇവരെ പിടികൂടുകയും ലത്തീഫ ഒഴികെയുള്ളവരെ മര്‍ദ്ദിക്കുകയും ലത്തീഫയെ ഹെലികോപ്റ്ററില്‍ കയറ്റിക്കൊണ്ടുപോയെന്നുമാണ് പറയുന്നത്. ദുബായ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ലത്തീഫയെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ലത്തീഫയുടെ മൂത്ത സഹോദരി ഷംസയും 2000ല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ലത്തീഫയുടെ സാഹസിക രക്ഷപ്പെടലിന്റെ കഥ എസ്‌കേപ്പ് ഫ്രം ദുബായ് എന്ന പേരില്‍ ബിബിസി ഡോക്യുമെന്ററി ആക്കിയിട്ടുണ്ട്.
https://www.azhimukham.com/india-michel-extradition-a-quid-pro-quo-dubai-princess-latifa-mohammed-bin-rashid-al-maktoum/
https://www.azhimukham.com/foreign-india-wants-agustawestland-michel-from-uae-for-returning-dubais-runaway-princess-latifa-reports-rejimon/
https://www.azhimukham.com/foreign-india-captured-dubai-princess-latifa-exclusive-disclosure/
https://www.azhimukham.com/foreign-modis-role-bringing-back-detaining-dubai-princess/