മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സുഹൃത്തായ മുഹമ്മദ് അല്‍ ഫവ്‌സാന്റെ ഉടമസ്ഥതയിലുള്ളതാണ് വില്ല.
സൗദി അറേബ്യന്‍ ഏജന്റുമാര്‍ വധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായി കേസില്‍ ആരോപണവിധേനായനായ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ സുഹൃത്തിന്റെ വീട്ടില്‍ തിരച്ചില്‍. തുര്‍ക്കി പൊലീസ് ആണ് റെയ്ഡ് നടത്തിയത്. പൊലീസ് നായ്ക്കളേയും ഡ്രോണുകളുമായാണ് പൊലീസ് സംഘമെത്തിയത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ യലോവ പ്രവിശ്യയിലുള്ള വില്ലയിലാണ് 10 മണിക്കൂറോളം തിരച്ചില്‍ നടത്തിയത് എന്ന് ഹുറിയത് പത്രം റിപ്പോര്‍ട്ട് ചെയ്തു. പൂന്തോട്ടത്തിലുള്ള മൂന്ന് കിണറുകളും അന്വേഷണ സംഘം പരിശോധിച്ചു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സുഹൃത്തായ മുഹമ്മദ് അല്‍ ഫവ്‌സാന്റെ ഉടമസ്ഥതയിലുള്ളതാണ് വില്ല. 2014ലാണ് ഇത് നിര്‍മ്മിച്ചതെന്നും അതേസമയം അനധികൃത നിര്‍മ്മാണമാണ് നടന്നിരിക്കുന്നതെന്നും ഡിഎച്ച്എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വില്ലയ്ക്കുള്ള സല്‍മാന്റെ വലിയ ഫോട്ടോ തൂക്കിയിട്ടുണ്ട്. ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയ ശേഷം ആസിഡില്‍ മുക്കി ദ്രവീകരിച്ച് ഒഴുക്കിവിട്ടതായി സംശയമുണ്ടെന്ന് തുര്‍ക്കി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍സേലറ്റിന് സമീപമുള്ള ഓവുചാലില്‍ ആസിഡിന്റെ അംശം ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. കെമിക്കല്‍ വിദഗ്ധര്‍ അടങ്ങുന്നതായിരുന്നു ഖഷോഗിയെ വധിക്കാനെത്തിയ 15 അംഗ സൗദി ദൗത്യസംഘം.
ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കാളിയെന്ന് കരുതുന്നവരില്‍ ഒരാളായ മന്‍സൂര്‍ ഓത്മാന്‍ എം അബാഹുസൈന്‍ ഖഷോഗി വധത്തിന്റെ തലേദിവസം ഫവ്‌സാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഇസ്താംബുളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. ഫവ്‌സാന്‍ ആ സമയം തുര്‍ക്കിയിലുണ്ടായിരുന്നില്ല. ഖഷോഗിയെ വധിച്ചുകഴിഞ്ഞാല്‍ മൃതദേഹം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ഫവ്‌സാന്‍ സംസാരിച്ചത് എന്നാണ് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ഫവ്‌സാന് ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തുര്‍ക്കി പറയുന്നില്ല. അതേസമയം രണ്ട് വില്ലകളില്‍ നിന്ന് എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ എന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തുവിടുന്നില്ല.
ഖഷോഗിയെ നിശ്ശബ്ദനാക്കാൻ സൽമാൻ ഉത്തരവിടുന്നതിന്റെ റെക്കോർഡിങ്സ് സിഐഎയുടെ പക്കലെന്ന് റിപ്പോർട്ട്
ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരന്‍ എന്ന് സിഐഎ
ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി
കോണ്‍സുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി
EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു