June 20, 2025 |
Share on

പാക് വംശജനായ ബ്രിട്ടീഷ് പൗരന്‍ സഹോദര പുത്രിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന് ഫ്രീസറില്‍ അടച്ചു

ഇന്ത്യന്‍ വംശജയാണ് യുവതി

ബ്രിട്ടനില്‍ ഇരുപതു വയസുള്ള സഹോദര പുത്രിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുകൊന്ന് മുതദ്ദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പാക്കിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. ബ്രിട്ടനില്‍ ബില്‍ഡറായി ജോലിചെയ്യുന്ന ഇയാള്‍ ഇരുപത്തൊന്നു വയസുള്ള മറ്റൊരു യുവതിയെയും പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവതി രക്ഷപ്പെട്ടു. പാക്കിസ്ഥാനില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടനിലേക്ക് കുടിയേറിയ മുജാഹിദ് അര്‍ഷിദ്(33)നെയാണ് പോലീസ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ – 2017 ജൂലൈ 19 ന് മുഖംമൂടിയും കൈയില്‍ ഗ്ലൗസും ധരിച്ച് സഹോദരപുത്രി ഇന്ത്യന്‍ വംശജയായ സെലിന്‍ ദൂക്രാനും 21 വയസുള്ള മറ്റൊരു യുവതിയും താമസിക്കുന്ന സ്ഥലത്ത് എത്തുകയും കൈകാലുകളും വായും മൂടികെട്ടി ട്രക്കില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. യുകെയില്‍ ജനിച്ച ദൂക്രാന്റെ അമ്മ ഇന്ത്യന്‍ വംശജയാണ്. കേസിലെ പ്രതി അര്‍ഷാത് ഈ രണ്ട് യുവതികളെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാളില്‍ നിന്ന് പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങളുള്‍പ്പെടെയുള്ളവ കണ്ടെത്തി.

സംഭവത്തിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ഉയരമുള്ള ഫ്രീസര്‍ വീട്ടില്‍ എത്തിച്ച മുജാഹിദ് അര്‍ഷിദ് അതിനുള്ളില്‍ സഹോദരിപുത്രിയുടെ മൃതദ്ദേഹം സൂക്ഷിക്കുകയായിരുന്നു. അതേസമയം വീടിന് മുകളിലത്തെ നിലയില്‍ വെച്ചു 21 വയസുള്ള യുവതിയെ കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു ഇയാള്‍ എന്നു പോലീസ് പറഞ്ഞു. പരുക്കേറ്റ യുവതി ഓടി രക്ഷപ്പെട്ടു.

അര്‍ഷിദിനെ ബ്രിട്ടനിലെ ഫോക്ക് സ്‌റ്റോണില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികള്‍ക്കും മറ്റ് പലരുമായി ലൈംഗിക ബന്ധമുള്ളതായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകളോളമായി ഇവരെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു പ്രതി.

Leave a Reply

Your email address will not be published. Required fields are marked *

×