രാഷ്ട്രീയ എതിരാളികള്‍ തന്നെയും സഹോദരിയെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. ഹസീനയുടെ ശബ്ദരേഖയിലാണ് ഈ വെളിപ്പെടുത്തല്‍. അവാമി ലീഗ് പാര്‍ട്ടി ഈ ശബ്ദരേഖ പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹസീനയും സഹോദരി റഹാനയും രാജ്യം വിടുന്നത്. ഇതിനിടയില്‍ തങ്ങളെ കൊല്ലാന്‍ എതിരാളികള്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഹസീനയുടെ വെളിപ്പെടുത്തല്‍. എങ്ങനെയായിരുന്നു തങ്ങള്‍ രക്ഷപ്പെട്ടുവെന്നും അവര്‍ പറയുന്നുണ്ട്. തങ്ങളെ രക്ഷപ്പെടുത്തിയത് അല്ലാഹു ആണെന്നും 77 കാരിയായ ഹസീന വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത്, ഓഡിയോ ടേപ്പില്‍ കേള്‍ക്കാം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഷേഖ് ഹസീന സഹോദരി രഹാനയ്‌ക്കൊപ്പം, ധാക്കയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അവരിപ്പോള്‍ ഡല്‍ഹിയുടെ സംരക്ഷണയിലാണ്. അക്രമികള്‍ തന്റെ ബംഗ്ലാവിലേക്ക് ഇരച്ചെത്തുന്നതിന് തൊട്ടു മുമ്പാണ് അവിടെ നിന്നും രക്ഷപ്പെടുന്നതെന്നാണ് ഹസീന പറയുന്നത്.
‘ മരണത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെടുന്നത്, വെറും 20-25 മിനിട്ടിനുള്ളിലാണ്” ഹസീന പറയുന്നു. അതിനു മുമ്പും മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ചും അവര്‍ പറയുന്നുണ്ട്. ഓഗസ്റ്റ് 21 ന്, കൊടലിപറയില്‍ നടന്ന ബോംബ് സ്‌ഫോടനം, ഒടുവില്‍ 2024 ഓഗസ്റ്റ് അഞ്ചിന് നടന്നത്, എന്നിങ്ങനെ പല സമയങ്ങളിലായുള്ള കാര്യങ്ങള്‍ ഹസീന പറയുന്നുണ്ട്. തന്നെ രക്ഷിച്ചത് അല്ലാഹുവാണെന്നാണ് ഷേഖ് ഹസീന പറയുന്നത്. അല്ലാഹുവിന്റെ കൈ ഇല്ലായിരുന്നുവെങ്കില്‍, ഇത്തവണ രക്ഷപ്പെടില്ലായിരുന്നു എന്നാണ് ബംഗ്ല ഭാഷയിലുള്ള ശബ്ദരേഖയില്‍ ഹസീന പറയുന്നത്.
2004 ഓഗസ്റ്റ് 21 ന് ഹസീനയ്ക്ക് നേര ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും 24 പേരുടെ ജീവന്‍ നഷ്ടമായിരുന്നു. 2000 ല്‍ കൊടലിപറയിലെ ഒരു കോളേജില്‍ ബോംബ് സ്ഥാപിച്ചിരുന്ന സംഭവത്തെക്കുറിച്ചും ഹസീന പറയുന്നുണ്ട്. ഹസീന സന്ദര്‍ശനം നടത്താനിരുന്ന കോളേജിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്.
തന്നെ കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നുവെന്ന് ലോകം അറിയണമെന്നാണ് ഹസീന ശബ്ദരേഖയില്‍ പറയുന്നത്. അവരുടെ കൈകളില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണെന്നും അവര്‍ ആവര്‍ത്തിച്ചു പറയുന്നു. Former Prime Minister of Bangladesh Sheikh Hasina, audio note revealed about the assassination attempt against her
Content Summary; Former Prime Minister of Bangladesh Sheikh Hasina, audio note revealed about the assassination attempt against her