കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുവെന്ന വസ്തുതയാണ്. ഇതിനു പുറമെ 4 വർഷത്തെ ഡിഗ്രി കോഴ്സും ഇതിന് ആക്കം കൂട്ടുന്നതായി വിമർശനമുണ്ട്. നാലു വർഷ ഡിഗ്രി പ്രായോഗികമായി ഈ വെല്ലുവിളി ഉയർത്തുന്നുണ്ടോ ? Four-year degree course v
ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടും, നാല് വർഷവുമായി ബന്ധപ്പെട്ട പല ആശങ്കകളും, ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. വിശദമായ ചർച്ചകൾ അക്കിക്കാദമിക മേഖലിയിൽ നടന്നു കൊണ്ടിരിക്കുമ്പോഴും ഉത്തരങ്ങളെക്കാൾ ചോദ്യങ്ങളാണ് ബാക്കിയായിരിക്കുന്നത്. 2 വർഷത്തെ ഡിപ്ലോമയോ, 3 വർഷത്തെ ബിരുദത്തിനോ ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർത്ഥികൾ തുടർപഠനം മറ്റെവിടെയെങ്കിലും പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പ്രായോഗിക തലത്തിൽ പല യൂണിവേഴ്സിറ്റുകൾക്കും, എയ്ഡഡ് കോളേജുകൾക്കും കീഴിലാണ് കുട്ടികൾ വിദ്യാഭ്യസം നേടുന്നത്. അപ്പോൾ തുടർ പഠനത്തിന് വേണ്ടി മറ്റൊരു കോളേജിൽ ചേരണമെങ്കിൽ ഈ കരിക്കുലവും, സിലബസുകളും ഏകീകരിക്കേണ്ടതായി വരും. ഈ ആശങ്കകളും ദൂരീകരിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിൽ പഠനം ഒരു കോളേജിൽ നിന്ന് അവസാനിപ്പിക്കുകയാണെങ്കിൽ മറ്റൊരിടത്ത് നിന്ന് തുടർ പഠനം ആരംഭിക്കാം. എന്നാൽ നിലവിൽ പഠനം നിർത്തിയ ഇടത്തു നിന്ന് തന്നെ പുനരാരംഭിക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. . ഒരു സമ്പ്രദായം കടമെടുക്കുമ്പോൾ എന്ത് കൊണ്ട് അത് പൂർണമായും സ്വംശീകരിക്കുന്നില്ലെന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ നാല് വർഷ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. ഈ ചിത്രം അധികാരികമായി വ്യക്തമാകണമെങ്കിൽ ആദ്യ ബാച്ച് പഠിച്ചിറങ്ങേണ്ടിയിരിക്കുന്നു എന്നാണ് അക്കാദമിഷ്യനും, എഴുത്തുകാരനുമായ ജോസി ജോസഫ് അഭിപ്രായപ്പെടുന്നത്. ” എൻഇപി കുറെയധികം വർഷങ്ങളായി മാറി മാറി വന്ന കേന്ദ്ര സർക്കാക്കറിന്റെ പരിഗണയിലുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇത് നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. 3 വർഷത്തെ കോഴ്സ് നാല് വർഷമാക്കി പരിഗണിക്കുമ്പോൾ അതൊരുതരത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മ വർധിപ്പിക്കുക കൂടിയാണ്. ഇതിലൂടെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് പുറത്ത് കടന്നു കൊണ്ട് വിദ്യാർത്ഥി കേന്ദ്രികൃതമായ ഒരു സംവിധാനം ആണ് നടപ്പിലാവുന്നത്. തൊഴിലധിഷ്ഠിതമായി മാറുന്ന വിദ്യാഭ്യസ മേഖലയാണ് ഇതിലൂടെ നടപ്പിലാകുന്നത്. ഈ ഘടകം വിമർശനങ്ങൾക്കും വിധേയമാക്കുന്നുണ്ട്.” അദ്ദേഹം പറയുന്നു.
അറിവ് നേടുക എന്നതിനപ്പുറം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുന്നതിലേക്ക് മാത്രമായി ചുരുങ്ങായാണെന്നാണ് പ്രധാന ആക്ഷേപം. അതിനുപരി ജോലി സാധ്യതയുള്ള, വിപണിയിൽ മുന്നിട്ടു നിൽക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാനാണ് വിദ്യാർത്ഥികളും താല്പര്യപ്പെടുക, ഇതോടെ സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് പോലുള്ള സ്ട്രീമുകളും, സാഹിത്യം, ഫിലോസഫി പോലുള്ള വിഷയങ്ങളും പഠിക്കുന്നതിന് കുട്ടികൾ എത്തുമോ എന്ന ആശങ്കയും നിലവിലുണ്ട്.
”ഈ സാമ്പ്രദായിക കോഴ്സുകളുടെ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന സാഹചര്യവുമുണ്ട്. കൂടാതെ അധ്യാപകരുടെ ജോലി, കുട്ടികളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ അതിലും ആശങ്കകളുണ്ട്. മറ്റൊരു ഉൽക്കണ്ഠ ബിരുദാനന്ത ബിരുദം സംബന്ധിച്ചാണ്. ഒരു വിദ്യാർത്ഥി മൂന്നാം വർഷം പഠനം അവസാനിപ്പിക്കുകുകയും, പിന്നീട് ബിരുദാനന്ത ബിരുദം എടുക്കുകയും ചെയ്യുമ്പോൾ 2 വർഷത്തെ കോഴ്സ് ലഭിക്കുമോ? അതുമല്ലെങ്കിൽ നാലാം വർഷം വീണ്ടും ചേരണമോ എന്നത് സംബന്ധിച്ച് ആശയ കുഴപ്പം നിലനിൽക്കുന്നുണ്ട്. അതെങ്ങനെയാണ് നടപ്പിലാക്കുക എന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്.” ജോസി ജോസഫ് ചൂണ്ടികാണിക്കുന്നു.
ഇത്രയും നാൾ തുടർന്ന് പോന്നിരുന്ന വിദ്യാഭ്യസത്തിന് ഒരു നിലവാര തകർച്ച ഉണ്ടായിരുന്നു. വിദ്യഭ്യാസ സമ്പ്രദ്യത്തിന്റെയോ, അത് നടപ്പിലാക്കുന്ന രീതിയുടെയോ, താഴെ തട്ടിലേക്ക് എത്തിക്കുന്നതിന്റെയോ പോര്യ്മ മൂലമായിരിക്കാം ആ തകർച്ച. താഴെ തട്ടിലുള്ള വിദ്യഭ്യാസം മെച്ചപ്പെട്ടെല്ലെങ്കിൽ അത് ഉന്നത വിദ്യാഭ്യസത്തിലും പ്രതിഫലിക്കും.
ആഗോളതലത്തിൽ കേരളത്തിന്റെയും, ഇന്ത്യയുടേയും വിദ്യഭ്യാസം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിൽ നിന്ന് വിദ്യാഭ്യസം നേടിയ പല പ്രഗൽഭരും ലോകത്തിന്റെ പല കോണിലായി ഉയർന്ന മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് കാരണം നാലു വർഷത്തെ ബിരുദ പ്രോഗ്രാമാണെന്ന് അടച്ചാക്ഷേപിക്കാൻ കഴിയില്ല. കേരളം പോലൊരു സംസഥാനത്ത് നിന്നുണ്ടാകുന്ന കുട്ടികളുടെ എണ്ണം കുറയുകയാണ്. കൂടാതെ കുട്ടികൾ കൂടുതലായി വിദേശ പഠനത്തിനുള്ള ഒട്ടനവധി സാധ്യതകളാണ് തുറന്നു കടക്കുന്നത്. 10 വർഷം മുൻപ് ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത അവസരമാണ് ഇത്. അതൊരു സാമൂഹിക മാറ്റം കൂടിയാണ്. ഇവിടെ പഠനവും, ജോലി കാലയാളവും ചിലവിടാൻ യുവ തലമുറ ആഗ്രഹിക്കുന്നില്ലെന്നും ജോസി ജോസഫ് കൂട്ടിച്ചേർത്തു.
പ്രത്യേകിച്ച് മുന്നരുക്കങ്ങൾ സ്വീകരിക്കാതെ തിരക്ക് പിടിച്ചാണ് സർക്കാർ 4 വർഷ ബിരുദം നടപ്പിലാക്കിയത് എന്ന ആരോപണവും ഉയരുന്നുണ്ട്. പല കാര്യങ്ങളിലും നിലനിൽക്കുന്ന അനിശിതാവസ്ഥ ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ല. എല്ലാ വശങ്ങളും പഠിച്ചുകൊണ്ട് ആശങ്കകൾ പരിഹരിച്ച് വളരെ സാവധാനം നടപ്പിലാക്കേണ്ടിയിരുന്നിടത്താണ് നിർബന്ധപൂർവം നടപ്പിലാക്കിയിരിക്കുന്നത്. ഇതിനു വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിക്കാനുള്ള സാവകാശം പല സർവ്വകലാശാലകൾക്കും ലഭിച്ചിട്ടില്ല. സിലബസും, കരിക്കുലവും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കേണ്ട നിലയിലാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്ന് അക്കാദമിക വിദഗ്ദ്ധർ പറയുന്നു.
സമാന അഭിപ്രായമാണ് അധ്യാപകനായ കെ വി പങ്ക് വയ്ക്കുന്നത്. വിദേശത്തേക്കുള്ള പറിച്ചുനടൽ മൂലം കേരളത്തിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാമെത്തുന്നതോടെ ഇത് ത്വരിതപ്പെടാനുള്ള സാഹചര്യവും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറയുന്നു. Four-year degree course
Content summary; Four-year degree course merits and demerits
ജോസഫവുമായിഴിമുഖം പ്രതിനിധി ഫോണിൽ സംസാരിച്ച് തയ്യറാക്കിയത് Four-year degree course