July 17, 2026 |
Share on

ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍

അഴിമുഖം പ്രതിനിധി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് നാഗ്പൂരിലേയ്ക്ക് പറക്കുന്നത് 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍. നോട്ട് പ്രതിസന്ധിയില്‍ രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് ഗഡകരി ആഡംബര വിവാഹമേള നടത്തുന്നത്. ഇന്നും നാളെയും നാഗ്പൂരിലേയ്ക്ക് വിമാനടിക്കറ്റുകള്‍ ലഭ്യമല്ല.   നാഗ്പൂര്‍ വാര്‍ധാ റോഡിലെ റാണി കോത്തിയിലാണ് ഗഡ്കരിയുടെ മകള്‍ കേട്കിയുടെ ആഡംബര വിവാഹം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ […]

അഴിമുഖം പ്രതിനിധി

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് നാഗ്പൂരിലേയ്ക്ക് പറക്കുന്നത് 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍. നോട്ട് പ്രതിസന്ധിയില്‍ രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് ഗഡകരി ആഡംബര വിവാഹമേള നടത്തുന്നത്. ഇന്നും നാളെയും നാഗ്പൂരിലേയ്ക്ക് വിമാനടിക്കറ്റുകള്‍ ലഭ്യമല്ല.  

നാഗ്പൂര്‍ വാര്‍ധാ റോഡിലെ റാണി കോത്തിയിലാണ് ഗഡ്കരിയുടെ മകള്‍ കേട്കിയുടെ ആഡംബര വിവാഹം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമമാലിനി തുടങ്ങി നിരവധി പ്രമുഖര്‍ നാഗ്പൂരില്‍ പറന്നെത്തും. അതേസമയം മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കിടെ ഇത്തരത്തില്‍ ആഡംബര ധൂര്‍ത്ത് കാണിക്കുന്നതിലുള്ള അതൃപ്തി ആര്‍എസ്എസിലുണ്ടെന്നാണ് സൂചന.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×