June 13, 2026 |
Share on

ഗാലേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം

അഴിമുഖം പ്രതിനിധി ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 112 റണ്‍സിന് പുറത്തായി. ശ്രീലങ്കയുടെ സ്പിന്നര്‍ രങ്കണ ഹെറത്ത് ഏഴ് വിക്കറ്റുകള്‍ നേടി. കുശാല്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 36 റണ്‍സ് നേടിയ രഹാനെയാണ്. ധവാന്‍ 28-ഉം റണ്‍സെടുത്തു. ഇന്ന് രാവിലെ 23-ന് ഒന്ന് നിലയില്‍ നിന്നാണ് 112-ന് എല്ലാവരും പുറത്തായത്. ആദ്യ രണ്ടു ദിനവും ജയിക്കുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയശേഷമാണ് ഇന്ത്യ ഗാലേ […]

അഴിമുഖം പ്രതിനിധി

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 112 റണ്‍സിന് പുറത്തായി. ശ്രീലങ്കയുടെ സ്പിന്നര്‍ രങ്കണ ഹെറത്ത് ഏഴ് വിക്കറ്റുകള്‍ നേടി. കുശാല്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 36 റണ്‍സ് നേടിയ രഹാനെയാണ്. ധവാന്‍ 28-ഉം റണ്‍സെടുത്തു. ഇന്ന് രാവിലെ 23-ന് ഒന്ന് നിലയില്‍ നിന്നാണ് 112-ന് എല്ലാവരും പുറത്തായത്. ആദ്യ രണ്ടു ദിനവും ജയിക്കുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയശേഷമാണ് ഇന്ത്യ ഗാലേ ടെസ്റ്റില്‍ പരാജയപ്പെട്ടത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×