June 07, 2026 |
Avatar
Share on

പാചക വാതക വില വര്‍ദ്ധിപ്പിച്ചു

അഴിമുഖം പ്രതിനിധി ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറിന് 23 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 38 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇന്നലെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ സബ്‌സിഡി സിലണ്ടറിന്റെ വില 569.50 രൂപയായിട്ടാണ് ഉയര്‍ന്നത്. കൂടാതെ വാണിജ്യ സിലിണ്ടറിന്റെ വില 1057.50 രൂപയുമായി. ഇന്നലെ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പെട്രോളിന് വില […]

അഴിമുഖം പ്രതിനിധി

ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറിന് 23 രൂപയും വാണിജ്യ ആവശ്യത്തിനുള്ളതിന് 38 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇന്നലെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചത്.

കൊച്ചിയില്‍ സബ്‌സിഡി സിലണ്ടറിന്റെ വില 569.50 രൂപയായിട്ടാണ് ഉയര്‍ന്നത്. കൂടാതെ വാണിജ്യ സിലിണ്ടറിന്റെ വില 1057.50 രൂപയുമായി. ഇന്നലെ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പെട്രോളിന് വില ലിറ്ററിന് 83 പൈസയും ഡീസലിന് 1.26 രൂപയും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെയും വില വര്‍ദ്ധനവുണ്ടായത്. സബ്‌സിഡി ഇല്ലാത്ത പാചക വാതകതത്തിന് മെയ് മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×