February 19, 2025 |

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അരാജകത്വത്തെ പരിഹസിച്ച് ​ഗൗതം ​ഗംഭീർ

തങ്ങൾക്ക് വേണ്ടി മാത്രമല്ല ടീമിന് വേണ്ടി കൂടി കളിക്കാനാണ് ഗംഭീർ കളിക്കാരോട് പറഞ്ഞത്

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ടീമിനെ പരിഹസിച്ച് പരിശീലകൻ ഗൗതം ഗംഭീർ. “എനിക്ക് മതിയായി” അദ്ദേഹം തൻ്റെ നിരാശ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

ചില കളിക്കാർ സ്വാർത്ഥരാണെന്നും ടീമിന് നല്ലത് ചെയ്യാതെ തങ്ങൾക്ക് വേണ്ടി മാത്രം കളിക്കുകയാണെന്നും ഗംഭീർ പറഞ്ഞു. തങ്ങൾ സ്വാഭാവികമായുള്ള കളിയാണ് കളിക്കുന്നത് എന്ന ഒഴിവുകഴിവുകൾ പറയുകയാണ് ചില കളിക്കാരെങ്കിലും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

6 മാസത്തേക്ക്, ഞാൻ നിങ്ങളെ നിങ്ങളുടെ രീതിയിൽ കളിക്കാൻ അനുവദിച്ചു. എന്നാൽ ഇനി മുതൽ നിങ്ങൾ എങ്ങനെ കളിക്കണമെന്ന് ഞാൻ തീരുമാനിക്കും. എന്റെ പ്ലാനിനനുസരിച്ച് കളിക്കാത്തവർ ടീമിന് പുറത്താണ് എന്നും ​ഗംഭീർ പറഞ്ഞു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ടീം 1-2ന് പിന്നിലാകുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത നേടുന്നത് ശ്രമകരമായി തുടരുകയും ചെയ്യുമ്പോൾ, കോച്ച് എന്ന നിലയിൽ ​ഗംഭീർ വ്യക്തമായും മടുത്തിരിക്കുകയാണ്.

ടീമിനെ ഒന്നാമതെത്തിക്കുന്നതിനെക്കുറിച്ച് ഗംഭീർ കളിക്കാരുമായി സംസാരിച്ചു. എന്നാൽ കളിക്കാർ ചർച്ച ചെയ്ത പദ്ധതികൾ പിന്തുടരുന്നില്ലെന്നും പകരം സ്വന്തം കാര്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറിലെ ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ വലിയ പിഴവുകൾ വരുത്തി. വിരാട്, ഋഷഭ്, രോഹിത്, യശസ്വി എന്നിവർക്ക് പിഴവുകൾ സംഭവിച്ചു. അവർ മോശം ഷോട്ടുകൾ എടുക്കുകയും വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു, ഇതോടെ ഇന്ത്യക്ക് ടെസ്റ്റ് നഷ്ടമായി.

ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടെങ്കിലും സെലക്ടർമാർ ‍അത് നിരസിക്കുകയായിരുന്നു. ഓസ്‌ട്രേലിയ ടെസ്റ്റിന് മുമ്പ് തുടങ്ങിയ ഈ വിയോജിപ്പ് പെർത്തിലെ ഇന്ത്യയുടെ വിജയത്തിന് ശേഷവും തുടരുകയാണ്.

നേതൃത്വ മോഹങ്ങളുള്ള കളിക്കാർക്കിടയിൽ പിരിമുറുക്കം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ പരിവർത്തന ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. ക്യാപ്റ്റൻ രോഹിത് എത്താൻ വൈകിയതും പ്രശ്‌നത്തിന്റെ തീവ്രത വർധിപ്പിച്ചിരുന്നു. ചില കളിക്കാർ ഭാവിയിലെ നേതാക്കളായി സ്വയം അടിവരയിടാൻ ശ്രമിക്കുകയാണ്, അതേസമയം ഒരു മുതിർന്ന കളിക്കാരൻ ഒരു താൽക്കാലിക ക്യാപ്റ്റനായി സ്വയം നേതൃത്വമേറ്റെടുക്കാൻ ശ്രമിക്കുന്നുമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീം അതിനകത്തെ പ്രശ്‌നങ്ങൾകൊണ്ട് തന്നെ ബുദ്ധിമുട്ടുകയാണ്. തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്, ചില കളിക്കാരും സ്റ്റാഫും പരസ്പരം റോളുകൾ ചോദ്യം ചെയ്യുന്നു. ക്യാപ്റ്റൻ രോഹിതും തൻ്റെ ഫോമിൽ ബുദ്ധിമുട്ടുന്നതിനാൽ പതിവുപോലെ ടീമിനെ നയിക്കാൻ കഴിഞ്ഞില്ല. മുൻ താരം സുനിൽ ഗവാസ്‌കർ പോലും ചില സപ്പോർട്ട് സ്റ്റാഫുകളുടെ റോളുകളെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.

ഗംഭീറിൻ്റെ കടുത്ത സമീപനം തൽക്കാലം പ്രാവർത്തികമായേക്കാമെങ്കിലും വലിയ വിജയത്തിനായി ‍ടീം ഇനിയും ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്.

content summary; Gautam Gambhir cracks whip on Team India’s chaotic dressing room: ‘Bahut ho gaya’

×