June 26, 2026 |
Share on

കമല്‍ തന്റെ മകളെ അവഗണിച്ചതാണ് വേര്‍പിരിയലിന് കാരണം: ഗൗതമി

കമലിനെയും മക്കളെയും സ്നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞപ്പോള്‍ സ്വന്തം മകള്‍ സുബ്ബലക്ഷ്മിയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ടെന്നും ഗൗതമി

കമല്‍ഹാസനും താനും തമ്മിലുള്ള 12 വര്‍ഷത്തെ ലിവിങ് ടുഗദര്‍ ബന്ധം ഉപേക്ഷിച്ചതിന് കാരണം വ്യക്തിമാക്കി ഗൗതമി. കമല്‍ സുബ്ബലക്ഷ്മിയെ(ഗൗതമിയുടെ മകള്‍) അവഗണിച്ചു. സുബ്ബുവിന് സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം അത് കണ്ടില്ലെന്ന് നടിച്ച് മാറി നിന്നപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂവെന്ന്’ ഗൗതമി പറഞ്ഞു.

മകള്‍ക്ക് താന്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ വേര്‍പിരിയാന്‍ തീരുമാനിച്ചത്. കമലിനെയും മക്കളെയും സ്നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞപ്പോള്‍ സ്വന്തം മകള്‍ സുബ്ബലക്ഷ്മിയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ടെന്നും ഗൗതമി വ്യക്തമാക്കി.

കമലുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗതമി തന്റെ ബ്ലോഗില്‍ മുമ്പ് കുറിച്ചത് തിരക്കുകള്‍ക്കിടയില്‍ മകളെ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ഇനി മകള്‍ക്ക് വേണ്ടി ജീവക്കണമെന്നുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×