June 04, 2026 |
Share on

‘ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലം’; ഗാസയിലെ മുഴുവൻ മനുഷ്യരും പട്ടിണിയിലെന്ന് യുഎൻ

ഗാസയിലേക്ക് സഹായം എത്തിക്കുന്നതിൽ തടസങ്ങൾ നേരിടുന്നു

ഗാസയുടെ നിലവിലെ സ്ഥിതിയിൽ അപലപിച്ച് യുഎൻ. ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലമാണ് ഗാസയെന്നും പലസ്തീനിലെ മുഴുവൻ ജനങ്ങളും പട്ടിണി ഭീഷണി നേരിടുന്നുവെന്നും യുഎൻ മുന്നറിയിപ്പ് നൽകിയതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളും ക്ഷാമഭീഷണി നേരിടുന്ന ഒരേയൊരു സ്ഥലം ഗാസയാണെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്റെ വക്താവ് ജെൻസ് ലാർക്ക് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഗാസയിലേക്ക് സഹായം എത്തിക്കാനും ഐക്യരാഷ്ട്രസഭ ബുദ്ധിമുട്ടുകയാണെന്നും ലാർക്ക് പറഞ്ഞു. ഉപരോധം ഭാഗികമായി നീക്കിയതിനുശേഷം ഇസ്രയേൽ 900 സഹായ ട്രക്കുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഗാസയിൽ യഥാർത്ഥത്തിൽ 600 എണ്ണം മാത്രമേ എത്തിയിട്ടുള്ളൂവെന്നും ജെൻസ് ലാർക്ക് പറഞ്ഞു.

സമീപകാല ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ മാനുഷിക പ്രവർത്തനങ്ങളിൽ ഒന്നാണ് ​ഗാസയിലേത്. സഹായമെത്തിക്കുക എന്ന ദൗത്യം പലപ്പോഴും തടസപ്പെടുകയാണ്. നിരാശരായ ജനക്കൂട്ടമാണ് ട്രക്കുകളെ പ്രതീക്ഷിച്ച് നിൽക്കുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികൾക്കുള്ള മെഡിക്കൽ സാധനങ്ങൾ അടങ്ങിയ ഒരു വെയർഹൗസ് അടുത്തിടെ ആയുധധാരികളായ വ്യക്തികൾ കൊള്ളയടിച്ചികുന്നു.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ വിമർശനം ഇസ്രയേലിന്റെ ഐക്യരാഷ്ട്രസഭാ അംബാസഡർ ഡാനിയേൽ മെറോൺ തള്ളി. ഐക്യരാഷ്ട്രസഭ ഏജൻസികൾ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇസ്രയേൽ സാധാരണക്കാർക്ക് സഹായം എത്തിക്കുന്നുണ്ടെന്നും ഡാനിയേൽ മെറോൺ പറഞ്ഞു.

അതേസമയം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഹമാസിനെ നിരായുധരാക്കണമെന്നും
58 ബന്ദികളെ മോചിപ്പിക്കുകയും ചെയ്യണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. എന്നാൽ നിരായുധരാക്കാൻ ഹമാസ് വിസമ്മതിക്കുകയും ഇസ്രയേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുഎസ് പിന്തുണയുള്ള ഒരു സഹായ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) അടുത്തിടെ ഗാസയിൽ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ച് അവരുടെ പ്രവർത്തനം സംഘടനയുടെ പ്രവർത്തനം വിമർശിക്കപ്പെടുകയായിരുന്നു.

ഗാസ വിഷയത്തിൽ അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. ഗാസയിലെ ദുരിതങ്ങളെ അവഗണിക്കുന്നതും ഇസ്രയേലിന് എന്തും ചെയ്യാനുള്ള അധികാരം നൽകുന്നതും പടിഞ്ഞാറിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. സിംഗപ്പൂരിൽ നടന്ന ഒരു പ്രതിരോധ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് നെതന്യാഹുവിനെ വിമർശിച്ചുകൊണ്ടുള്ള മാക്രോണിന്റെ പരാമർശം. ലോകം ഇരട്ടത്താപ്പ് മാനദണ്ഡങ്ങൾ ഉപയോഗിക്കരുതെന്നും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ധാർമ്മികമായ കടമയും രാഷ്ട്രീയ ആവശ്യകതയുമാണെന്ന് മാക്രോൺ പറഞ്ഞു.

Content Summary: gaza is hungriest place on earth, entire population face famine UN says

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×