April 18, 2025 |
Share on

ലോകം ജലക്ഷാമത്തിലേക്ക്, പഠനങ്ങൾ പറയുന്നു

ഓരോ ദിവസവും 1000 കുട്ടികൾ അപര്യാപ്തമായ ജലലഭ്യത മൂലം മരിക്കുന്നു.

ആഗോള ഭക്ഷ്യ ഉൽപ്പാദനത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ കടുത്ത ജലപ്രതിസന്ധിയാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, 25 വർഷത്തിനുള്ളിൽ ലോകത്തിലെ ഭക്ഷ്യോത്പാദനത്തിൻ്റെ 50 ശതമാനത്തിലധികം ജലത്തിന്റെ ലഭ്യതക്കുറവ് മൂലം പരാജയപ്പെടാൻ സാധ്യതയുള്ളതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിനാശകരമായ ഭക്ഷ്യക്ഷാമം തടയുന്നതിന്, ജലസ്രോതസ്സുകളുടെ അടിയന്തര സംരക്ഷണവും ശുദ്ധജലത്തെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണവും നിർണായകമാണ്.

ഇപ്പോൾത്തന്നെ, ലോകജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് ആവശ്യത്തിന് വെള്ളമില്ല. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി കാരണം, ഈ എണ്ണം വർധിക്കാനുള്ള സാധ്യതയാണ് സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. global water crisis leaves half of world food production.

ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ, ലോകം കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കപ്പെടും. കാരണം, ലോകത്തിലെ ജലസംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.

ജനങ്ങൾക്ക് അടിസ്ഥാനപരമായ ജീവിതം നയിക്കാൻ ആവശ്യമായ ജലത്തിൻ്റെ അളവ് അധികമാണ്, എന്നാൽ സർക്കാരുകളും വിദഗ്ധരും ഇതിനെ വളരെ കുറച്ചുകാണുന്നു. ആരോഗ്യത്തിനും ശുചിത്വത്തിനുമായി ഒരാൾക്ക് പ്രതിദിനം 50-100 ലിറ്റർ ആവിശ്യമായി വരുമെന്നിരിക്കെ, ശാശ്വതമായ ജീവിതത്തിന് മതിയായ പോഷകാഹാരം ഉൾപ്പെടെ പ്രതിദിനം ഏകദേശം 4,000 ലിറ്റർ ആവശ്യമാണ്. ഈ വലിയ വ്യത്യാസം അടിസ്ഥാന ശുചിത്വത്തിനപ്പുറം ജലത്തിൻ്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ഭക്ഷ്യ ഉൽപ്പാദനവും മൊത്തത്തിലുള്ള ക്ഷേമവും ഉൾക്കൊണ്ടുള്ള ജീവിതത്തിന് മതിയായ ജലം ആവശ്യമാണ്.

ലോകത്തിലെ ജലവിതരണത്തെ പച്ചവെള്ളം (കുടിവെള്ളം), നീലവെള്ളം(കടലിലെ വെള്ളം) എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ചില രാജ്യങ്ങൾ ഭക്ഷ്യ ഉൽപാദനത്തിനായി പച്ചവെള്ളത്തെ കൂടുതൽ ആശ്രയിക്കുന്നു.

ആഗോള ജലചക്രത്തിൽ ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ നിർണായക പങ്ക് വഹിക്കുന്നതായി കാണാൻ കഴിയുന്നു. ലോകത്തിലെ മഴയുടെ പകുതിയും ലഭിക്കുന്നത് സസ്യജാലങ്ങളിൽ നിന്നാണ്, ഇത് ജലബാഷ്പം അന്തരീക്ഷത്തിലേക്ക് വിടുകയും മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ ഈ “അന്തരീക്ഷ നദി” സംവിധാനത്തിൽ നിന്ന് വെള്ളം ഉപയോ​ഗപ്പെടുത്തുന്നു, അതേസമയം ഇന്ത്യയും ബ്രസീലും മറ്റു കുടിവെള്ള ശ്രോതസുകളെയാണ് ആശ്രയിക്കുന്നത്. കൂടാതെ, ശുദ്ധജല മഴയുടെ 40-60% കടലിലാണ് പെയ്യുന്നത്.

ചൈനയുടെ ജലലഭ്യത ഉക്രെയ്ൻ, കസാഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സുസ്ഥിര വന പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു, അതേസമയം ബ്രസീൽ അർജൻ്റീനയ്ക്ക് ശുദ്ധജലം നൽകുന്നു. ഈ പരസ്പരബന്ധം കാണിക്കുന്നത് ശുദ്ധജലം ഒരു ആഗോള സ്നേഹം നിലനിർത്തുന്നുവെന്നാണ്. ജലത്തിന്റെ ഏറ്റവും വലിയ ആവിശ്യകത മനസിലാക്കിക്കൊണ്ട് അത് സംരക്ഷിക്കാനുള്ള വഴികൾ ഇപ്പോഴേ കണ്ടെത്തേണ്ടതുണ്ട്.

സിംഗപ്പൂർ പ്രസിഡൻ്റും ഗ്ലോബൽ കമ്മീഷൻ ഓൺ ദി ഇക്കണോമിക്സ് ഓഫ് വാട്ടർ കോ-ചെയർമാനുമായ തർമൻ ഷൺമുഖരത്നം, വളരെ വൈകുന്നതിന് മുമ്പ് ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും നടപടിയെടുക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു. ലോകം ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, സുസ്ഥിരമായ ജലപരിപാലനത്തിന് കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്.

സിംഗപ്പൂർ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്‌നം ശുദ്ധജലം കൈകാര്യം ചെയ്യുന്നതിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നു, വെള്ളത്തിന്റെ ഉറവിടങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും അത് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയും എല്ലാവർക്കും തുല്യ അളവിൽ ലഭിക്കുമെന്ന് ഉറപ്പിക്കുകയും വേണം.

2022-ൽ നെതർലാൻഡ്‌സ് സ്ഥാപിച്ച ഗ്ലോബൽ കമ്മീഷൻ ഓൺ ദി ഇക്കണോമിക്സ് ഓഫ് വാട്ടർ, ലോകത്തിലെ ജലസംവിധാനങ്ങളെ വിലയിരുത്തുന്നതിന് മികച്ച ശാസ്ത്രജ്ഞരെയും സാമ്പത്തിക വിദഗ്ധരെയും നിയോ​ഗിച്ചിരുന്നു. 194 പേജുകളുള്ള അവരുടെ വലിയ റിപ്പോർട്ട് ആഗോള ജലപ്രതിസന്ധിയുടെ സമഗ്രമായ ഒരു വീക്ഷണമാണ്, പ്രശ്നങ്ങൾ തിരിച്ചറിയുകയും ഈ നിർണായക പ്രശ്നം പരിഹരിക്കുന്നതിന് നയരൂപകർത്താക്കൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇര വെള്ളമാണെന്ന് കാലാവസ്ഥാ വിദഗ്ധൻ ജോഹാൻ റോക്ക്‌സ്ട്രോം മുന്നറിയിപ്പ് നൽകുന്നു. പാരിസ്ഥിതിക മാറ്റങ്ങൾ ഭൂമിയുടെ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്നു, വരൾച്ചയും വെള്ളപ്പൊക്കവുമാണ് ഏറ്റവും ദൃശ്യമായ പ്രത്യാഘാതങ്ങളെന്ന് അദ്ദേഹം പറയുന്നു. താപ തരംഗങ്ങൾ തീയും ജലവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതായി റോക്ക്‌സ്ട്രോം വിശദീകരിക്കുന്നു, കാരണം കാലാവസ്ഥ മാറ്റം പലപ്പോഴും വരൾച്ചയോടെ ആരംഭിക്കുന്നു, ഇത് പ്രകൃതിയെ കൂടുതൽ വരണ്ടതാക്കുകയും കാട്ടുതീ പോലുള്ളവക്ക് കാരണമാവുകയും ചെയ്യും.

ലോകം കടുത്ത ജലപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്: 2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളവും 3.6 ബില്യൺ ആളുകൾക്ക് ജലമില്ലായ്മയുടെ ശുചിത്വക്കുറവുമുണ്ട്. ഓരോ ദിവസവും 1000 കുട്ടികൾ അപര്യാപ്തമായ ജലലഭ്യത മൂലം മരിക്കുന്നു. 2030 ആകുമ്പോഴേക്കും ശുദ്ധജലത്തിൻ്റെ ആവശ്യം 40% കവിയും. അനിയന്ത്രിതമായാൽ, 2050-ഓടെ ജലക്ഷാമം ആഗോള ജിഡിപി 8% ഉം ദരിദ്ര രാജ്യങ്ങളുടെ ജിഡിപി 15% ഉം കുറയ്ക്കും. കൂടാതെ, ആഗോള ഭക്ഷ്യ ഉൽപ്പാദനത്തിൻ്റെ പകുതിയിലേറെയും ജലലഭ്യത ഉറപ്പില്ലാത്ത പ്രദേശങ്ങളെ ആശ്രയിച്ചാണ് ഉള്ളത്. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നതിൽ സംശയമില്ല.

ലോകം ജലത്തെ ഒരു സുപ്രധാനവും പരിമിതവുമായ വിഭവമായി അംഗീകരിക്കണം, ജലം നമ്മുടെ ആവിശ്യാനുസരണം ഉണ്ടാക്കാവുന്ന ഒന്നല്ല. ജലസ്രോതസ്സുകൾ സംരക്ഷിക്കാനും ജലം പുനരുപയോഗിക്കാനും ജല ശ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കാനും ഗവൺമെൻ്റുകളെ പ്രേരിപ്പിക്കുന്ന ആഗോള ജല ഉടമ്പടിക്ക് വിദഗ്ധർ ആഹ്വാനം ചെയ്യുകയാണ്. ജലം ഫലപ്രദമായി ഉപയോ​ഗിക്കുന്നതിനും, സംരക്ഷിക്കുന്നതിനും ആളുകളെ പ്രാപ്തരാക്കാനും, ആവാസ വ്യവസ്ഥ സംരക്ഷിക്കാനും, വരൾച്ചയും ജലത്തിന്റെ ലഭ്യതക്കുറവ് പരി​ഹരിക്കുന്നതിനും എല്ലാ രാജ്യങ്ങളും മുൻകൈ എടുക്കാനും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.global water crisis leaves half of world food production.

 

content summary; global water crisis leaves half of world food production.

Leave a Reply

Your email address will not be published. Required fields are marked *

×