March 19, 2025 |

കാൻസറിനെ തടയുമോ സ്വർണ ഭസ്മ ?

സ്വർണ്ണം കലർന്ന നെയ്യ്

പലതരം നെയ്യ് ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ സ്വർണ്ണം ചേർത്ത നെയ്യിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയോ ചെയ്തിട്ടുണ്ടോ? അതെ, എന്നാൽ 24 കാരറ്റ് സ്വർണ്ണം ചേർത്ത പ്രത്യേക നെയ്യ് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭവ്സർ സാവാലിയ പറയുന്നത്. എന്നാൽ, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ഈ സമ്പ്രദായം എത്രമാത്രം സുരക്ഷിതമാണെന്ന് ഡോക്ടർമാർക്ക് വ്യക്തമാക്കാൻ സാധിക്കില്ലെന്ന് മുംബൈയിലെ ഗ്ലെനീഗിൾസ് ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടൻ്റ് ഡോ മഞ്ജുഷ അഗർവാൾ പറയുന്നത്.  Swarna Bhasma

ഗിർ-പശുവിൻറെ പാൽ ഉപയോഗിച്ച് ബിലോണ രീതിയിലൂടെയാണ് ഈ നെയ്യ് തയ്യാറാക്കുന്നത്. ഞങ്ങൾ ഈ നെയ്യിനെ ശ്യാമ എന്നാണ് എന്നാണ് വിളിക്കുന്നത്. കാരണം ഭഗവാൻ കൃഷ്ണനെക്കാൾ ആർക്കും പശുക്കളെ സ്നേഹിക്കാൻ കഴിയില്ല, അതിനാലാണ് സ്വർണ്ണം കലർന്ന നെയ്യിന് ഈ പേര് ലഭിച്ചത് എന്ന് ദിക്സ ഭവ്സർ പറയുന്നു. ആയുർവേദത്തിൽ, നെയ്യിനെ ‘യോഗവാഹി’ എന്നാണ് വിളിക്കുന്നത്, അതായത് അത് കലർന്ന ഔഷധത്തിൻ്റെയോ സസ്യത്തിൻ്റെയോ ഗുണങ്ങൾ സ്വീകരിക്കുകയും എല്ലാ ഭാഗങ്ങളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്നു. സ്വർണ്ണത്തോടൊപ്പം കലർത്തിയ നെയ്യ് കൂടുതൽ ഫലപ്രദമാകും, എന്നും ഡോ ദിക്സ ഭാവ്സർ പറഞ്ഞു.

ഈ നെയ്യ് കുടിക്കുന്നത് ശരീരത്തിനെ കാൻസർ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് മുതൽ പലവിധ ഗുണങ്ങൾ ഉണ്ടെന്ന് ഡോ ദിക്സ ഭാവ്സർ അവകാശപ്പെടുന്നത്. നെയ്യ് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും, അർബുദത്തെ തടയുകയും വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും അതോടപ്പം ഓർമ്മയും നിറവും വർദ്ധിപ്പിക്കും. കൂടാതെ, ഊർജ്ജസ്വലരായി നിലനിർത്തുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായിക്കും. നല്ല ഉറക്കം, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും, ഫെർട്ടിലിറ്റി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ഉയർത്തുകയും ഒപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ദിക്സ ഭാവ്സർ പറയുന്നു.

എല്ലാ പ്രായക്കാർക്കും ഈ നെയ്യ് ഭക്ഷണത്തിൽ കലർത്തി കഴിക്കാവുന്നതാണ്, ആയുർവേദം അനുശാസിക്കുന്നത് പ്രതിദിനം 10-30 മില്ലി എന്ന അളവിൽ കഴിക്കണമെന്നാണ് ഡോ ഭാവ്സർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ‘സ്വർണ്ണ ഭസ്മ’ എന്നറിയപ്പെടുന്ന സ്വർണ്ണം കലർന്ന നെയ്യ്, ആരോഗ്യഗുണങ്ങളുള്ള ഒരു സ്വർണ്ണ ദ്രാവകമായാണ് ആയുർവേദത്തിൽ ഏറെ പരിഗണിക്കപ്പെടുന്നതെന്ന് സെലിബ്രിറ്റി ആയുർവേദ പരിശീലകനായ ഡോ ഡിംപിൾ ജംഗ്ദ വ്യക്തമാക്കി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്, എന്നാൽ ശാസ്ത്രീയമായി ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

content summary ;  swarna bhasma All you need to know about gold-infused ghee

Tags:

×