യുദ്ധം രൂക്ഷമാവുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ആഘോഷിക്കും?

സാഹിത്യത്തിനുള്ള നൊബേല്‍ ജേതാവ് ഹാന്‍ കാങ് ചോദിക്കുന്നു

This photo taken on November 9, 2023 shows South Korean author Han Kang as she poses after co-winning (jointly with Portuguese author Lidia Jorge) the Medicis Prize for a foreign novel in Paris. South Korean author Han Kang won the Nobel Prize in Literature 2024, it was announced on October 10, 2024. (Photo by Geoffroy VAN DER HASSELT / AFP) / ALTERNATIVE CROP

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ കൊറിയക്കാരിയായ ഹാൻ കാങ്, ആഗോള ദുരന്തങ്ങളായ ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൻ്റെയും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൻ്റെയും ഭീകരത ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്താൻ വിസമ്മതിച്ചു. Han Kang declines press conference

ഹാൻ കാങിന്റെ പിതാവായ, പ്രശസ്ത നോവലിസ്റ്റ് ഹാൻ സിയൂങ്-വോൺ (85) സൗത്ത് ജിയോല്ല പ്രവിശ്യയിലെ ജാങ്‌ഹ്യൂങ്ങിലുള്ള ഹാൻ സ്യൂങ്-വോൺ ലിറ്റററി സ്കൂളിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് അവരുടെ തീരുമാനം അറിയിച്ചത്. Han Kang declines press conference

‘യുദ്ധം രൂക്ഷമാകുകയും, എല്ലാ ദിവസവും ആളുകളെ കൊന്നൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നമുക്ക് എങ്ങനെ ഒരു ആഘോഷമോ പത്രസമ്മേളനമോ നടത്താനാകും? താൻ വാർത്താസമ്മേളനം നടത്തില്ലെന്നാണ് അവൾ പറഞ്ഞത്, ”അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈകുന്നേരം സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം, ഹാൻ സ്യൂങ്-വോൺ തൻ്റെ മകളുമായി സംസാരിക്കുകയും മാധ്യമങ്ങളെ കാണാൻ അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

“ഒന്ന് ശ്രമിച്ചു നോക്കാമെന്ന്” ആദ്യം സമ്മതിച്ചെങ്കിലും ഒറ്റരാത്രികൊണ്ട് മനസ്സ് മാറ്റി.

“ഹാങ് കാങിന്റെ കാഴ്ചപ്പാട് കൊറിയയിൽ ജീവിക്കുന്ന ഒരു എഴുത്തുകാരി എന്നതിൽ നിന്ന് ആഗോള (എഴുത്തുകാരിയുടെ) ബോധത്തിലേക്ക് മാറിയിരിക്കുന്നു എന്നതിന് തെളിവാണ് ഇത്. എന്നിരുന്നാലും, കൊറിയയിലെ ഒരു നൊബേൽ സമ്മാന ജേതാവിൻ്റെ പിതാവ് എന്ന തോന്നൽ എനിക്ക് വേണ്ടെന്ന് വെക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ ഈ പത്രസമ്മേളനം സംഘടിപ്പിച്ചത്, “അദ്ദേഹം പറഞ്ഞു.

സാഹിത്യ വിദ്യാലയത്തിൽ ഒരു ആഘോഷ വിരുന്ന് നടത്തുന്നതിൽ നിന്ന് പോലും ഹാൻ കാങ് തന്റെ പിതാവിനെ നിരുത്സാഹപ്പെടുത്തി.

“ഞാൻ ഇവിടെ പ്രദേശവാസികൾക്കായി ഒരു പാർട്ടി നടത്താൻ പദ്ധതിയിട്ടിരുന്നു, പക്ഷേ അത് ചെയ്യരുതെന്ന് എൻ്റെ മകൾ എന്നോട് പറഞ്ഞു. അവൾ പറഞ്ഞു, ‘ദയവായി ഈ ദാരുണമായ സംഭവങ്ങൾ (രണ്ട് യുദ്ധങ്ങളെ പരാമർശിച്ച്) ഉണ്ടാകുമ്പോൾ ആഘോഷങ്ങൾ നടത്തരുത്. സ്വീഡിഷ് അക്കാദമി എനിക്ക് ഈ അവാർഡ് നൽകിയത് ആസ്വദിക്കാനല്ല, മറിച്ച് കൂടുതൽ വ്യക്തതയോടെ എന്റെ പ്രവർത്തനങ്ങൾ തുടരാനാണ്. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി.” അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച നോബൽ കമ്മിറ്റിയുമായുള്ള ഫോൺ കോളിൽ അവാർഡിനെക്കുറിച്ചുള്ള വാർത്ത കേട്ട ശേഷം, താൻ വളരെ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തുവെന്ന് മാത്രമാണ് ഹാൻ കാംങ് പറഞ്ഞത്, ഇതിൽ കൂടുതൽ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

അവളുടെ ശ്രദ്ധേയമായ “ഹ്യൂമൻ ആക്റ്റ്സ്” (2014), “ദി വെജിറ്റേറിയൻ” (2007) എന്നീ നോവലുകൾ പ്രസിദ്ധീകരിച്ച ചാങ്ബി പബ്ലിഷേഴ്‌സ് ഉൾപ്പെടെ ഒന്നിലധികം പ്രസാധക സ്ഥാപനങ്ങൾ, അവളുടെ കവിതാസമാഹാരവും “ദി വിൻഡ് ഈസ് ബ്ലോവിംഗ്” (2010) എന്ന നോവലും പ്രസിദ്ധീകരിച്ച മുൻഹാക്‌ഡോംഗ്നെ പബ്ലിഷിംഗ് എന്നിവരും പത്രസമ്മേളനം നടത്താൻ നിർദ്ദേശിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചവരെ അവർ പ്രതികരിച്ചില്ല.

Content Summary; Han Kang declines press conference, refuses to celebrate award while people die in wars.

This post was last modified on October 15, 2024 10:18 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment