June 06, 2026 |
Share on

ഭിന്നശേഷിക്കാര്‍ക്ക് ലൈംഗിക സഹായവുമായി തായ്‌വാനിലെ സന്നദ്ധ സംഘടന: ഹാന്‍ഡ് എയ്ഞ്ചല്‍സ്

ഭിന്നശേഷിക്കാരെ സഹായിക്കാനായി സെക്‌സ് വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിന്‍സന്റിന്റെ ദ ഹാന്റ് ഏഞ്ചല്‍സ്.

ഭിന്നശേഷിക്കാര്‍ക്ക് ലൈംഗിക സഹായവുമായി തായ്‌വാനിലെ സന്നദ്ധ സംഘടന. വിന്‍സെന്റ് എന്നയാളാണ് വിവധ തരത്തില്‍ ഭിന്ന ശേഷിക്കാരായവര്‍ക്ക് ലൈംഗികതയില്‍ സഹായം നല്‍കുന്നത്. വിന്‍സെന്റും ഒരു ഭിന്നശേഷിക്കാരനാണ് വീല്‍ചെയറിലാണ് സഞ്ചാരം. താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും അനുഭവങ്ങളുമാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് നയിച്ചതെന്ന് വിന്‍സെന്റ് പറയുന്നു. ഭിന്നശേഷിക്കാരെ സഹായിക്കാനായി സെക്‌സ് വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിന്‍സന്റിന്റെ ദ ഹാന്റ് ഏഞ്ചല്‍സ്.

പോളിയോ ബാധിച്ചാണ് വിന്‍സെന്റിന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടത്. പുരുഷന്മാരും സ്ത്രീകളുമായ ഭിന്നശേഷിക്കാരെ സ്വയംഭോഗം ചെയ്യാന്‍ സഹായിക്കുകയും രതിമൂര്‍ച്ഛയുണ്ടാവാന്‍ അവരെ സഹായിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യമെന്ന് വിന്‍സെന്റ് പറയുന്നു. ശേഷിക്കുറവില്ലാത്തവരെ പോലെ തന്നെ ഭിന്നശേഷിക്കാര്‍ക്കും ലൈംഗിക വികാരങ്ങളുണ്ട്. എനിക്ക് കയ്യുണ്ട്. അതുപയോഗിച്ച് സ്വയംഭോഗം ചെയ്യാം. തന്റെ ബോയ്ഫ്രണ്ട് തന്നെ സഹായിക്കാറുണ്ട്. വിന്‍സസെന്റ് സ്വവര്‍ഗരതിക്കാരനാണ്. എന്നാല്‍ കൈ ചലിപ്പിക്കാന്‍ കഴിയാത്ത ആളുകളുണ്ട്. പലരും തങ്ങളെ ലൈംഗികത്തൊഴിലാളികളായാണ് കാണുന്നതെന്ന് സ്ത്രീ വളണ്ടിയര്‍മാര്‍ പറയുന്നു. ഹെട്ടറോ സെക്ഷ്വല്‍, ഹോമോസെക്ഷ്വല്‍ എന്നീ ഭേദമില്ലാതെ എല്ലാ തരം ലൈംഗികതകളുള്ളവര്‍ക്കും സഹായം നല്‍കുന്നതിലൂടെയാണ് ഹാന്‍ഡ് ഏഞ്ചല്‍ വ്യത്യസ്തരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×