UPDATES

വൈറല്‍

ഫോട്ടോ എടുക്കാന്‍ രണ്ടു കൈയുമില്ലാത്ത ഫോട്ടോഗ്രാഫര്‍!

ഏകദേശം അഞ്ചര ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

                       

പരിപാടിയ്ക്ക് ഫോട്ടോ എടുക്കാന്‍ വന്ന ഈ ഫോട്ടോഗ്രാഫറെ കണ്ട് ആളുകള്‍ അന്തിച്ചു. കാരണം കക്ഷിക്ക് രണ്ടു കൈയുമില്ല, ഇയാള്‍ എങ്ങനെ ഫോട്ടോ എടുക്കും എന്നു ചിന്തിച്ച ആളുകളെ ഞെട്ടിച്ചുകൊണ്ട് ഉടന്‍ തന്നെ എത്തി ഫോട്ടോഗ്രാഫറുടെ കിടിലിന്‍ ക്ലിക്കുകള്‍. ഈ ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോയെടുപ്പുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ തരംഗം. ഏകദേശം അഞ്ചര ലക്ഷം ആളുകളാണ് ഇപ്പോള്‍ തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

ആകെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. ഹിന്ദി ഗാന പശ്ചാത്തലത്തിലുള്ള ഒരു പരിപാടിയില്‍ രണ്ടു കൈയുമില്ലാത്ത ഒരാള്‍ ക്യാമറയും കഴുത്തില്‍ തൂക്കി നില്‍ക്കുന്നതാണ്. തുടര്‍ന്ന് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കുന്നതും കോള്‍ എടുത്തു സംസാരിച്ചതിന് ശേഷം തിരികെ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ആ ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതോടെ ആ വീഡിയോ അവസാനിക്കുന്നു. നിങ്ങളും ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ-

Share on

മറ്റുവാര്‍ത്തകള്‍