UPDATES

കായികം

ഹാർദിക്കിനെയും വിരാടിനെയും കാണാൻ ഇല്ല !

ടി20 ബാച്ചിൽ നിന്നൊഴിഞ്ഞോ ?

                       

ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചനം നേടിയെന്ന വ്യാപക ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം സജീവമാണ്. അതേസമയം, 2024ലെ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ യുഎസിലേക്ക് പോയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹാർദിക് പാണ്ഡ്യയില്ലെന്ന വാർത്തകൾ ചർച്ചയാകുന്നത്. ഐപിഎൽ 2024 ൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ, ടൂർണമെൻ്റിനായി യാത്ര തിരിച്ച ക്രിക്കറ്റ് താരങ്ങളുടെ ആദ്യ ബാച്ചിൻ്റെ ഭാഗമല്ല എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരുൾപ്പെടെ ദേശീയ ടീമിലെ മറ്റ് മുംബൈ ഇന്ത്യൻസ് താരങ്ങളും യുഎസിലേക്ക് പോകുന്ന ആദ്യ ബാച്ചിൽ ഉൾപ്പെടുന്നുണ്ട്. Hardik Pandya

ഇത്തവണത്തെ ഐപിഎൽ സീസണിലെ ലീഗ് ഘട്ടത്തിൽ മുംബൈ പുറത്തായതിനാൽ യുഎസിലേക്ക് പറക്കുന്ന ആദ്യ താരങ്ങളിൽ മുംബൈ ഇന്ത്യൻസ് കളിക്കാർ ഉൾപ്പെടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ കൂട്ടത്തിലെ ഹാർദിക് പാണ്ഡ്യയുടെ അഭാവം ശ്രദ്ധിക്കത്തക്കവണ്ണമുള്ളതാണ്.

കാരണം ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയതുകൊണ്ട് തന്നെ സ്വാഭാവികമായും, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ആദ്യ ബാച്ചിനൊപ്പം ഉണ്ടാകേണ്ടതാണ്

ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൻ്റെ പിറകിൽ അദ്ദേഹത്തിൻ്റെ വിവാഹമോചന വർത്തകളാണെന്നാണ് പലരും കരുതുന്നത്. കൂടാതെ ‘ ആരോ തെരുവിൽ ഇറങ്ങാൻ പോകുന്നു ‘ എന്ന് നടാഷ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതും ഈ ഊഹാപോഹങ്ങൾക്ക് ആക്കം നൽകിയിട്ടുണ്ട്. ഇതോടെ ഹാർദിക്കിന്റെ സ്വത്തിന്റെ 70 ശതമാനത്തിലധികം ജീവനാംശമായി നടാഷക്ക് നൽകേണ്ടി വരുമെന്ന് ഏറെക്കുറെ തീർച്ചയാണെന്നാണ് ആരാധകർ ഒന്നടങ്കം വിലയിരുത്തുന്നത്.

ഹാർദിക്കിനെ കൂടാതെ യുഎസിലേക്ക് പോകുന്ന ക്രിക്കറ്റ് താരങ്ങളുടെ ആദ്യ ബാച്ചിൽ വിരാട് കോലിയും ഉണ്ടായിരുന്നില്ല.
ഐപിഎൽ 2024 ലെ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റതിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തായത് ആർസിബി ആരാധകരുടെ ഹൃദയം തകർത്ത സംഭവമായിരുന്നു. സഹതാരമായ മുഹമ്മദ് സിറാജിനൊപ്പം വിരാട് കോലിയും ആദ്യ ബാച്ചിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സിറാജ്, രോഹിതിനും രാഹുലിനും ഒപ്പം പോയെങ്കിലും, തോൽവിക്ക് ശേഷം വിരാട് കോഹ്‌ലി ഐപിഎല്ലിന് ശേഷമുള്ള ഇടവേള നീട്ടിയതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹാർദിക് പാണ്ഡ്യക്ക് 2024 അത്ര നല്ല വർഷമല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഹാർദിക് പാണ്ഡ്യയെയുടെയും സഹോദരൻ ക്രുണാൽ പാണ്ഡ്യയെയുടെയും രണ്ടാനച്ഛനായ വൈഭവ് പാണ്ഡ്യ ഏകദേശം 4.3 കോടി രൂപയുടെ ബിസിനസ് ഇടപാടിലൂടെ കബളിപ്പിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. അതോടൊപ്പം ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനമേറ്റെടുത്ത ഹാർദികിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനോ മികച്ച പ്രകടനം പുറത്തെടുക്കാനോ സാധിച്ചിട്ടില്ല. ഐപിഎല്ലിൽ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

 

content summary : Hardik Pandya goes ‘missing’ amid divorce rumours with wife Natasa Stankovic z z  z z z z z z z  z z z z  z z  z z z z z   z z z   z  z  z  z z z z z z z z  z z 

Share on

മറ്റുവാര്‍ത്തകള്‍