June 14, 2026 |
Share on

ഹരിപ്പാട് മെഡിക്കല്‍ കോളേജ്; നിര്‍മാണ കരാറില്‍ അഴിമതി

അഴിമുഖം പ്രതിനിധി ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ്. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശദമായി അന്വേഷിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. കുറഞ്ഞ തുകക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായ കമ്പനികളെ തഴഞ്ഞ് കൊച്ചി ആസ്ഥാനമായ ആര്‍ക്കിമാട്രിക്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ […]

അഴിമുഖം പ്രതിനിധി

ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ്. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശദമായി അന്വേഷിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

കുറഞ്ഞ തുകക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായ കമ്പനികളെ തഴഞ്ഞ് കൊച്ചി ആസ്ഥാനമായ ആര്‍ക്കിമാട്രിക്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ തീരുമാനമായത് 2015 ജനുവരി ഏഴിനാണ്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം.

പതിനഞ്ച് കിലോമീറ്ററിനകത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള നീക്കം നടന്നത്. ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആരോപണമുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×