April 26, 2025 |
Share on

ഹരിയാനയില്‍ ഇഞ്ചോടിഞ്ച്‌, ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം മുന്നില്‍

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. 90 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും മത്സരം നടന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും ഒടുവിലത്തെ ഫല സൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. 40 സീറ്റുകളില്‍ അവര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഭരണകക്ഷയായ ബിജെപി 22 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജമ്മു കശ്മീരില്‍ 22 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്-എന്‍ സി സഖ്യം 19 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ എത്തുമെന്നാണ് പറയുന്നത്. ഇവിടെ ബിജെപി ഹാട്രിക് വിജയമാണ് പ്രതീക്ഷിക്കുന്നത്. ജമ്മു കശ്മീരില്‍ തൂക്കു സഭയാണ് പ്രവചിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. മെഹബൂബ മുഫ്തിയുടെ പിഡിപിയും ഇവിടെ നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടായാല്‍ പിഡിപി ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത. മറുവശത്ത് ബിജെപിയും പ്രതീക്ഷയില്‍ തന്നെയാണ്. ഹരിയാന, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകളില്‍ അടിതെറ്റിയാല്‍ അത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കും. പ്രത്യേകിച്ച് മോദി സര്‍ക്കാരിന്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും പ്രതിക്ഷിച്ച വിജയമല്ല മോദിക്ക് കിട്ടിയത്. സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഭരണത്തില്‍ ഇരിക്കുന്നത്. മോദി പ്രഭാവം ഇന്ത്യയില്‍ മങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഹരിയാനയില്‍ നാല് റാലികളാണ് പ്രധാനമന്ത്രി നയിച്ചത്. എന്നിട്ടും ഫല പ്രവചനങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് കേവല ഭൂരിപക്ഷവും കടന്ന് അധികാരത്തില്‍ എത്തുമെന്നാണ്.

പത്തു വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന ഹരിയാനയില്‍ ഒരു ടേം കൂടി അധികാരത്തില്‍ തുടര്‍ന്ന് ചരിത്രം രചിക്കാനായിരുന്നു ബിജെപി ആഗ്രഹിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് എന്നതാണ് ഇത്തവണത്തെ ചരിത്ര പ്രാധാന്യം.  haryana jammu and kashmir assembly election vote counting

Content Summary; haryana jammu and kashmir assembly election vote counting

Leave a Reply

Your email address will not be published. Required fields are marked *

×